India

ശാരീരിക അസ്വാസ്ഥ്യം : ദേശീയ ഗാനം ആലപിക്കുന്നതിനിടെ ഗഡ്കരി സീറ്റിലിരുന്നു

ഇത് മൂന്നാംതവണയാണ് ഗഡ്കരിക്ക് പൊതു പരിപാടിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : ശാരീരിക അസ്വസ്ഥത നേരിട്ടതിനെ തുടര്‍ന്ന് പൊതുചടങ്ങില്‍ ദേശീയഗാനം ആലപിക്കുന്നതിനിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സീറ്റില്‍ ഇരുന്നു. മഹാരാഷ്ട്രയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു സംഭവം. 

ഇത് മൂന്നാംതവണയാണ് ഗഡ്കരിക്ക് പൊതു പരിപാടിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നത്. ഏപ്രിലില്‍ ഷിര്‍ദിയില്‍ നടന്ന പ്രചാരണ റാലിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട ഗഡ്കരി പ്രസംഗം ഇടയ്ക്ക് വെച്ച് അവസാനിപ്പിച്ചിരുന്നു. 

2018 ഡിസംബര്‍ ഏഴിന് അഹമ്മദ് നഗര്‍ കാര്‍ഷിക സര്‍വകലാശാലയുടെ പരിപാടിക്കിടെ നിതിന്‍ ഗഡ്കരി ദേശീയഗാനം അലപിക്കുന്നതിനിടെ വേദിയില്‍ തളര്‍ന്നു വീണിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT