India

ശിക്ഷായിളവ്; രാജ്യത്തെ ജയിലുകളില്‍ നിന്ന് 600ഓളം തടവുപുള്ളികളെ വിട്ടയക്കുന്നു

മഹാത്മ ഗാന്ധിയുടെ 150ാം ജന്മ വാര്‍ഷികത്തിന്റെ ഭാഗമായി രാജ്യമൊട്ടാകെയുള്ള ജയിലുകളില്‍ നിന്ന് നൂറ് കണക്കിന് തടവുപുള്ളികളെ വിട്ടയക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മഹാത്മ ഗാന്ധിയുടെ 150ാം ജന്മ വാര്‍ഷികത്തിന്റെ ഭാഗമായി രാജ്യമൊട്ടാകെയുള്ള ജയിലുകളില്‍ നിന്ന് നൂറ് കണക്കിന് തടവുപുള്ളികളെ വിട്ടയക്കും. ഏതാണ്ട് 600 ഓളം പേരെ വിട്ടയക്കാനാണ് ഇപ്പോഴത്തെ തീരുമാനം. സംസ്ഥാന സര്‍ക്കാരുകളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും കൂടിയാലോചിച്ച ശേഷമാണ് പട്ടിക തയ്യാറാക്കിയത്. അന്തിമ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തു വിടും.

തങ്ങളുടെ ശിക്ഷാ കാലാവധിയില്‍ പാതിയും പൂര്‍ത്തിയാക്കിയ, സ്ത്രീ തടവുകാരില്‍ 55 വയസ് പിന്നിട്ടവരെയും, പുരുഷ തടവുകാരില്‍ 60 വയസ് പിന്നിട്ടവരെയും വിട്ടയക്കും. ഇതിന് പുറമെ രാജ്യമെമ്പാടുമുള്ള ജയിലുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതികളെയും വിട്ടയക്കും. ശിക്ഷാ കാലാവധിയുടെ പാതി പിന്നിട്ട, 55 വയസ് കഴിഞ്ഞ, ട്രാന്‍സ്‌ജെന്റര്‍ കുറ്റവാളികളെയും 70 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവരെയും വിട്ടയക്കും.

കൊലപാതകം, ബലാത്സംഗം, അഴിമതി കേസുകളിലെ പ്രതികള്‍ വിട്ടയക്കപ്പെടുന്നവരുടെ പട്ടികയിലുണ്ടാകില്ല. വധ ശിക്ഷക്ക് വിധിക്കപ്പെട്ടവരെയും വധ ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തവരെയും വിട്ടയക്കില്ല. അഴിമതി നിരോധന നിയമം, ടാഡ നിയമം, 2002ലെ തീവ്രവാദ നിരോധന നിയമം, 1967ലെ യുഎപിഎ നിയമം, 2012ലെ പോക്‌സോ നിയമം, 2002ലെ കള്ളപ്പണ നിരോധന നിയമം, 1999ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമം, 2015ലെ ബ്ലാക് മണി (അണ്‍ഡിസ്‌ക്ലോസ്ഡ് ഫോറിന്‍ ഇന്‍കം ആന്റ് അസറ്റ്‌സ്) ആന്റ് ഇംപോസിഷന്‍ ഓഫ് ടാക്‌സ് നിയമം എന്നിവ പ്രകാരമുള്ള കേസില്‍ ശിക്ഷിക്കപ്പെട്ടവരെയും വിട്ടയക്കില്ല.

നേരത്തെ മഹാത്മാ ഗാന്ധിയുടെ 150ാം ജന്മ വാര്‍ഷിക ആചരണത്തോടനുബന്ധിച്ച് ഒരു വര്‍ഷത്തിനിടെ 1424 തടവുപുള്ളികളെ വിട്ടയച്ചിരുന്നു. 2018 ഒക്ടോബര്‍ രണ്ടിനും 2019 ഏപ്രില്‍ ആറിനുമാണ് ഇത്രയും പേരെ വിട്ടയച്ചത്. ഇതിന്റെ മൂന്നാം ഘട്ടമാണ് ഇപ്പോള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT