India

ശിവസേനയുടെ 56ല്‍ 45ഉം ഞങ്ങളോടൊപ്പം; മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് ബിജെപി

ശിവസേനയുടെ 56 എംഎല്‍എമാരില്‍ 45ഉം ബിജെപി അനുകൂലികള്‍ - മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് നല്‍കുമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുന്നത് സംബന്ധിച്ച് നിലപാട് കടുപ്പിച്ച് ബിജെപി. പുതുതായി  തെരഞ്ഞടുക്കപ്പെട്ട ശിവസേനയുടെ 45 എംഎല്‍എ മാര്‍ ബിജെപി അനുകൂലികളാണെന്ന് ബിജെപി നേതാവ് സഞ്ജയ് കാക്കഡെ പറഞ്ഞു. ഇവരുടെ പിന്തുണയോടെ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

105 സീറ്റില്‍ മത്സരിച്ച ശിവസേനയ്ക്ക് നിലവില്‍ 56 എംഎല്‍എമാരാണ് ഉള്ളത്. ഇതില്‍ 45 പേര്‍ ബിജെപി അനുകൂലികളാണ്. ഇവര്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരുണ്ടാക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം ശിവസേനയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. അധികാരം തുല്യമായി പങ്കുവയ്ക്കാമെന്ന് അമിത് ഷാ ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ല. എല്ലാ അര്‍ഥത്തിലും ബിജെപി നയിക്കുന്ന സര്‍ക്കാരാണ് മഹാരാഷ്ട്രയില്‍ വരാന്‍ പോവുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു. ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയെ രണ്ടര വര്‍ഷം മുഖ്യമന്ത്രിയാക്കണമെന്ന നിലപാടില്‍ ശിവസേന ഉറച്ച് നില്‍ക്കുന്നതിനിടെയാണ് ഫഡ്‌നാവിസിന്റെ പ്രതികരണം.

മുഖ്യമന്ത്രി പദം പങ്കുവയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല. അമിത് ഷാ ഉറപ്പ് നല്‍കിയതാണെന്ന ഉദ്ദവ് താക്കറെയുടെ വാദം തെറ്റാണ്. സര്‍ക്കാറിനെ അഞ്ചുവര്‍ഷവും  നയിക്കാനുള്ള കരുത്ത് ബിജെപിക്കുണ്ട് . ശിവസേനയുടെ സമ്മര്‍ദ്ദ തന്ത്രത്തോടുള്ള ബിജെപിയുടെ ഒദ്യോഗിക നിലപാട് കൂടിയാണ് ഫഡ്‌നാവിസിന്റെ പ്രതികരണം. നാളെ ബിജെപി നിയമസഭാ കക്ഷി യോഗം ചോരാനിരിക്കുന്നതിനിടെയാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT