India

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; നാല് സൈനികരുള്‍പ്പടെ 11 പേര്‍ക്ക് പരിക്ക്

മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും നാല് പൊലീസുദ്യോഗസ്ഥര്‍ക്കും നാല് പ്രദേശവാസികള്‍ക്കുമാണ് പരിക്കേറ്റത്.

Author : സമകാലിക മലയാളം ഡെസ്ക്


ശ്രീനഗര്‍: ലാല്‍ ചൗക്കിലെ സിആര്‍പിഎഫ് ഓഫീസിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. പല്ലാഡിയം ലൈന് സമീപമാണ് ആക്രമണം ഉണ്ടായത്. മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും നാല് പൊലീസുദ്യോഗസ്ഥര്‍ക്കും നാല് പ്രദേശവാസികള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഗ്രനേഡ് ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കുല്‍ഗാമില്‍ രാവിലെ ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു. മേഖലയില്‍ നടന്ന കല്ലേറില്‍ നാല് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റിരുന്നു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുത്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്