India

ശ്രീരാമന്‍ വിചാരിച്ചാലും പീഡനങ്ങള്‍ തടയാനാകില്ല, ഭരണഘടനയ്ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല; വിവാദമായി ബിജെപി എംഎല്‍എയുടെ പരാമര്‍ശം 

ഭൂമിയിലെ പീഡനസംഭവങ്ങള്‍ സാക്ഷാല്‍ ശ്രീരാമന്‍ വിചാരിച്ചാലും തടയാനാകില്ലെന്ന് ബിജെപി എംഎല്‍എ

Author : സമകാലിക മലയാളം ഡെസ്ക്

വാരണാസി: ഭൂമിയിലെ പീഡനസംഭവങ്ങള്‍ സാക്ഷാല്‍ ശ്രീരാമന്‍ വിചാരിച്ചാലും തടയാനാകില്ലെന്ന് ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ് ആണ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്. ഉന്നാവോ പീഡന സംഭവത്തെകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിനല്‍കുകയായിരുന്നു സുരേന്ദ്ര സിംഗ്. ഇക്കാര്യത്തില്‍ ഭരണഘടനയ്ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്നും എംഎല്‍എ മറുപടിയില്‍ പറഞ്ഞു. 

ശ്രീരാമന്‍ വിചാരിച്ചാലും ഭൂമിയിലെ പീഡനസംഭവങ്ങള്‍ തടയാനാകില്ലെന്നും. സമൂഹത്തില്‍ ഉയര്‍ന്ന മൂല്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാത്രമേ സമൂഹത്തെ മലിനമാക്കുന്നു ഇത്തരം സംഭവങ്ങള്‍ക്ക് മാറ്റം വരൂ എന്നുമാണ് സുരേന്ദ്ര സിംഗ് പറഞ്ഞത്. രാജ്യത്തെ ഭരണഘടനയ്ക്കു പീഡന സംഭവങ്ങളെ തടയാനാകില്ലെന്നും കുറ്റവാളികളെ അഴിക്കുള്ളിലാക്കാമെന്നേയൊള്ളു എന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT