India

ശ്വാസകോശത്തില്‍ അണുബാധ; പ്രണബ് മുഖര്‍ജിയുടെ നില വഷളായി; മെഡിക്കല്‍ ബുള്ളറ്റിന്‍

ശ്വാസകോശത്തില്‍ അണുബാധ; പ്രണബ് മുഖര്‍ജിയുടെ നില വഷളായി; മെഡിക്കല്‍ ബുള്ളറ്റിന്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില വഷളായതായി മെഡിക്കല്‍ ബുള്ളറ്റിന്‍. മുഖര്‍ജിക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതായി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി അറിയിച്ചു.

മുഖര്‍ജിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മകന്‍ അഭിജിത് മുഖര്‍ജി നേരത്തെ പറഞ്ഞിരുന്നു. ആപിതാവിന്റെ രോഗമുക്തിക്കായി പ്രാര്‍ഥിക്കാന്‍ അഭിജിത് ട്വിറ്റര്‍ സന്ദേശത്തില്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

മുഖര്‍ജിക്കു ശ്വാസകോശത്തില്‍ അണുബാധയുണ്ടായതായും സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ആശുപത്രി ബുള്ളറ്റിന്‍ അറിയിച്ചു.

ഈ മാസം പത്തിനാണ് എണ്‍പത്തിനാലുകാരനായ മുഖര്‍ജിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കു മുമ്പായി നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും