India

ഷഹീന്‍ബാഗിനെക്കുറിച്ച് മിണ്ടിയില്ല; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കെജരിവാള്‍

ഡല്‍ഹിയില്‍ ബിജെപിയെ തറപറ്റിച്ച് അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ആദ്യ കൂടിക്കാഴ്ച നടത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപിയെ തറപറ്റിച്ച് അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ആദ്യ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് അമിത് ഷായുമായി ചര്‍ച്ച നടത്തിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കെജരിവാള്‍ വ്യക്തമാക്കി.

ഡല്‍ഹിയുടെ വികസനത്തിന് വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്തുവെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമത്തിന് എതിരായി സമരം നടക്കുന്ന ഷഹീന്‍ബാഗിനെക്കുറിച്ച് അമിത് ഷായുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കെജരിവാള്‍ പറഞ്ഞു. സര്‍ക്കാരിന്റെ ആദ്യ നിയമസഭ സെക്ഷന്‍ 24മുതല്‍ മൂന്നുദിവസത്തേക്ക് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

ഉപ്പിന്റെ അളവു കൂടിയോ? ശരീരം നൽകുന്ന സൂചന അവ​ഗണിക്കരുത്

SCROLL FOR NEXT