India

ഷൂവില്‍ ചളി പറ്റാതിരിക്കാന്‍ അണികളുടെ തോളില്‍ കയറി എംഎല്‍എ

വെള്ളഷൂവില്‍ ചളി പറ്റാതിരിക്കാന്‍ അണികളുടെ തോളില്‍ കയറിയ ഭരണകക്ഷി എംഎല്‍എ വിവാദത്തില്‍ - എന്നാല്‍ വിമര്‍ശനത്തില്‍ കാര്യമില്ലെന്നും അണികളുടെ സ്‌നേഹപ്രകടനം മാത്രമാണെന്നും എംഎല്‍എ 

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ധരിച്ചിരിക്കുന്ന വെള്ളപാന്റിലും  വെള്ളഷൂവിലും ചളി പുരളാതിരിക്കാന്‍ അണികളുടെ തോളിയ കയറിയ ഭരണകക്ഷി എംഎല്‍എ വിവാദത്തില്‍. മല്‍കാങ്ഗിരി എംഎല്‍എ ആയ മാനസ് മഡ്കാമിയാണ് വിവാദത്തില്‍ പെട്ടത്. വ്യാഴാഴ്ച ജില്ലയിലെ മോട്ടു എന്ന പ്രദേശം സന്ദര്‍ശിക്കാനെത്തിയതായിരുന്നു എംഎല്‍എ.

സന്ദര്‍ശന സ്ഥലത്തേക്ക് കടത്ത് സര്‍വീസുണ്ട്. എന്നാല്‍ ബോട്ടിലേക്ക് കയറുന്നിടത്ത് ചളി നിറഞ്ഞതിനാല്‍ പാന്റിലും ഷൂവിലും ചളിപറ്റുമെന്ന് പറഞ്ഞ് മാറി നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് എംഎല്‍എയെ അണികള്‍ തോളിലേറ്റി ബോട്ടില്‍ കയറ്റിയത്.

എംഎല്‍എയുടെ ഈ നടപടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. അതേസമയം എംഎല്‍എയ്‌ക്കൊപ്പം എത്തിയ നബ്‌രംഗപൂര്‍ എംപി ബലഭദ്രമാജി ചളി കാര്യമാക്കാതെയാണ് നദിയിലിറങ്ങി ബോട്ടിലേക്ക് കയറിയത്. എന്നാല്‍ തനിക്കെതിരായ വിമര്‍ശനം എംഎല്‍എ തള്ളിക്കളഞ്ഞു. അണികള്‍ തന്നോടുള്ള സ്‌നേഹം പ്രകടിപ്പിച്ചതാണെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും എംഎല്‍എ പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി