India

ഷെഹ് ല റഷീദ് സൈന്യത്തിനും കേന്ദ്രസര്‍ക്കാരിനുമെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ 

ജമ്മുകശ്മീര്‍ പീപ്പീള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹ് ല റഷീദിനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ക്രിമിനല്‍ പരാതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ പീപ്പീള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹ് ല റഷീദിനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ക്രിമിനല്‍ പരാതി. ഇന്ത്യന്‍ സൈന്യത്തിനും കേന്ദ്രസര്‍ക്കാരിനുമെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ച് സുപ്രീംകോടതി വക്കീല്‍ അലഖ് അലോക് ശ്രീവാസ്തവയാണ് ക്രിമിനല്‍ പരാതി സമര്‍പ്പിച്ചത്. 

അതേസമയം ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ചുളള ഷെഹ് ല റഷീദിന്റെ ആരോപണങ്ങള്‍ സൈന്യം തളളി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സൈന്യത്തിന്റെ നടപടി.  ചില ചിദ്രശക്തികളും ഇന്ത്യ വിരുദ്ധ സംഘടനകളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് ഇന്ത്യന്‍ സൈന്യം ആരോപിച്ചു. ഇത്തരം വ്യാജ പ്രചാരണത്തിലൂടെ സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കാനുളള ശ്രമമാണ് ഇവര്‍ നടത്തുന്നതെന്നും സൈന്യം മുന്നറിപ്പ് നല്‍കി.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നവരുടെ കൂട്ടത്തില്‍ മുന്‍നിരയിലാണ് ഷെഹ്‌ല റഷീദ്. ജമ്മുകശ്മീരിലെ ക്രമസമാധാനപാലനത്തില്‍ കശ്മീര്‍ പൊലീസിന് ഒരു അധികാരവും ഇല്ലാതെയായെന്ന്് നാട്ടുകാര്‍ പറയുന്നതായി അടക്കം സൈന്യത്തെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിക്കുന്ന നിരവധി ട്വീറ്റുകളാണ് ഷെഹ് ല റഷീദ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.എല്ലാം നിയന്ത്രിക്കുന്നത് അര്‍ധ സൈനിക വിഭാഗമാണ്. സിആര്‍പിഎഫ് ജവാന്റെ പരാതിയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ കയ്യില്‍ ബാറ്റണ്‍ മാത്രമാണ് കാണാനുളളത്. സര്‍വീസ് റിവോള്‍വര്‍ കാണാനില്ല, അത്തരത്തില്‍ നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

രാത്രിയില്‍ വീടുകളില്‍ നിന്നും ആണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു, വീടുകള്‍ കൊളളയടിക്കുന്നു, പാചകവാതകത്തിന്റെ ദൗര്‍ലഭ്യം നേരിടുന്നു, ഗ്യാസ് ഏജന്‍സികള്‍ അടഞ്ഞുകിടക്കുന്നു, പ്രാദേശിക പത്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി, ശ്രീനഗറില്‍ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നു തുടങ്ങി നിരവധി ട്വീറ്റുകളാണ് ഷെഹ് ല റഷീദ് പങ്കുവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇവയെല്ലാം നിഷേധിച്ച് കൊണ്ട് സൈന്യം രംഗത്തുവന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT