India

സംഗീത ലോകത്തിന്റെ പ്രിയ 'പിച്ചെെ'ക്ക് വിട; സംഗീതജ്ഞൻ പിഎസ്എൻ അന്തരിച്ചു 

മൈലാപ്പൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രശസ്ത കർണാടക സംഗീതജ്ഞൻ പദ്മഭൂഷൺ പി എസ് നാരായണസ്വാമി (പി എസ് എൻ) അന്തരിച്ചു. 87 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി മൈലാപ്പൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 

ഒട്ടേറെ പ്രമുഖ ഗായകരുടെ ഗുരുവാണ് പി എസ് എൻ. സംഗീത ലോകത്ത് 'പിച്ചൈ' എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. അഭിഷേക് രഘുറാം, കുന്നക്കുടി എം. ബാലമുരളീകൃഷ്ണ, ആർ. ഭാരതി, രഞ്ജിനി- ഗായത്രി സഹോദരിമാർ എന്നീ പ്രമുഖരടക്കം പിച്ചൈയുടെ ശിഷ്യരാണ്. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരമടക്കം നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. 

ഭാര്യ: വസന്ത. മക്കൾ: ലക്ഷ്മി, മൈഥിലി, ഉമ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT