India

സംഘ്പരിവാര്‍ വക നസിറുദ്ദീന്‍ ഷായ്ക്ക് പാക്കിസ്ഥാനിലേക്ക് വിമാന ടിക്കറ്റ്; നിലപാടില്‍ മാറ്റമില്ലെന്ന് നടന്‍

സംഘ്പരിവാര്‍ വക നസിറുദ്ദീന്‍ ഷായ്ക്ക് പാക്കിസ്ഥാനിലേക്ക് വിമാന ടിക്കറ്റ് -  നിലപാടില്‍ മാറ്റമില്ലെന്ന് നടന്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലെ ആള്‍ക്കൂട്ട അക്രമം സംബന്ധിച്ചു നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ നടന്‍ നാസിറുദ്ദീന്‍ ഷാക്കെതിരെ തീവ്ര ഹിന്ദുത്വ സംഘടനകള്‍. പൊലീസുകാരന്റെ മരണത്തെക്കാള്‍ പശുവിന്റെ മരണത്തിനു പ്രാധാന്യം കിട്ടുന്ന രാജ്യത്ത്, മതവിശ്വാസികളല്ലാതെ വളര്‍ന്ന തന്റെ രണ്ടു മക്കളുടെ സുരക്ഷയെക്കുറിച്ചോര്‍ത്ത് ആശങ്കയുണ്ടെന്ന് കഴിഞ്ഞ ദിവസം ഷാ അഭിപ്രായപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഷാക്കെതിരെ ആക്രമണം ആരംഭിച്ചു. അജ്‌മേര്‍ സാഹിത്യോല്‍സവത്തില്‍ ഷാ നടത്താനിരുന്ന മുഖ്യപ്രഭാഷണം റദ്ദാക്കി. ഷായ്ക്ക് പാക്കിസ്ഥാനിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി യുപിയിലെ നവനിര്‍മാണ്‍ സേന പ്രഖ്യാപിച്ചു.

എന്നാല്‍ രാജ്യത്തെ സ്‌നേഹിക്കുന്ന, ആശങ്കയുള്ള ഇന്ത്യക്കാരനെന്ന നിലയിലാണ് അഭിപ്രായം പറഞ്ഞതെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നെന്നും നടന്‍ വ്യക്തമാക്കി. കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുകയാണെന്നും ജനാധിപത്യ രാജ്യത്ത് ആരും ആരെയും ഭയപ്പെടേണ്ട കാര്യമില്ലെന്നും കേന്ദ്രമന്ത്രി മുഖ്തര്‍ അബ്ബാസ് നഖ്‌വിയും പ്രതികരിച്ചു. ഷാ വിവാദത്തെപ്പറ്റിയുള്ള ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത തനിക്കു ഭീഷണിസന്ദേശം ലഭിച്ചെന്ന പരാതിയുമായി എന്‍സിപി നേതാവ് നവാബ് മാലിക്കും രംഗത്തെത്തി.

'എന്റെ മക്കളെക്കുറിച്ചോര്‍ത്ത് എനിക്കു ആശങ്ക തോന്നുന്നു. നാളെ അവരെ ആള്‍ക്കൂട്ടം വളഞ്ഞ്, ഹിന്ദുവാണോ മുസ്‌ലിമാണോ എന്നു ചോദിച്ചാല്‍ അവര്‍ക്കു മറുപടി ഉണ്ടാവില്ല. വിഷം പരന്നു കഴിഞ്ഞു. ഈ ജിന്നിനെ വീണ്ടും കുപ്പിയിലടയ്ക്കാന്‍ വലിയ വിഷമമായിരിക്കും. ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ പ്രാധാന്യം പശു ചാകുന്നതിനു ലഭിക്കുന്ന അവസ്ഥയാണു രാജ്യത്തു പലയിടത്തും. നിയമം കയ്യിലെടുക്കുന്നവരുടെ കൂസലില്ലായ്മ അമ്പരപ്പിക്കുന്നു'. ഷാ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം