India

സംശുദ്ധരാഷ്ട്രീയത്തിനായി അണിചേരൂ; രജനീ മന്‍ട്രവുമായി സ്റ്റൈല്‍ മന്നന്‍

 രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് ചുവടുപിടിച്ച് രജനീകാന്ത് വെബ്‌സൈറ്റും മൊബൈല്‍ ആപ്പുമായി രംഗത്ത്. അഴിമതിക്കെതിരെ തന്നോടൊപ്പം ചേരൂ നമുക്ക് ഒരുമിച്ച് പോരാടാം എന്നാണ് തമിഴ് ജനതയോട് രജനിയുടെ ആഹ്വാനം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് ചുവടുപിടിച്ച് രജനീകാന്ത് വെബ്‌സൈറ്റും മൊബൈല്‍ ആപ്പുമായി രംഗത്ത്. അഴിമതിക്കെതിരെ തന്നോടൊപ്പം ചേരൂ നമുക്ക് ഒരുമിച്ച് പോരാടാം എന്നാണ് തമിഴ് ജനതയോട് രജനിയുടെ ആഹ്വാനം. 

രജനി മന്‍ട്രം എന്നാണ് വെബ്‌സൈറ്റിന്റെ പേര്. വോട്ടര്‍ ഐഡി നമ്പറും പേരും രേഖപ്പെടുത്തിയാല്‍ രജനിയുടെ പുതിയ പോരാട്ടത്തില്‍ പങ്കാളിയാകാം. പുതിയ തമിഴ്‌നാടിനായി ജനങ്ങളോട് തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയില്‍ അണി ചേരാനാണ് നിര്‍ദേശം നല്‍കി. രാഷ്ട്രീയം ശുദ്ധീകരിക്കുന്നതു കടലില്‍നിന്നു മുത്തെടുക്കുന്നതുപോലെയാണ്; ഒറ്റയ്ക്കു ചെയ്യാനാവില്ല. തമിഴ് ജനതയും ദൈവവും കൂടെയുണ്ടാവണമെന്നും രജനി പറഞ്ഞു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും മത്സരിക്കുമെന്നും ലോക്‌സഭാ തെരഞ്ഞടുപ്പിലെ തീരൂമാനം പിന്നീടെന്നുമായിരുന്നു ആരാധകസംഗമത്തില്‍ രജനി അഭിപ്രായപ്പെട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

SCROLL FOR NEXT