India

സച്ചിന്‍,സല്‍മാന്‍ ഖാന്‍, കരീന; താരവോട്ടുകള്‍ കൊണ്ട് സമ്പന്നമായി മുംബൈ

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തി ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തി ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും. മുംബൈലിയാണ് ഏറ്റവും കൂടുതല്‍  താരങ്ങള്‍ വോട്ട് ചെയ്യാനെത്തിയത്.
മുംബൈ ബാന്ദ്രയിലെ ബൂത്ത് നമ്പര്‍ 203ല്‍ കുടുംബ സമേതമെത്തിയാണ് സച്ചില്‍ വോട്ട് രേഖപ്പെടുത്തിയകത്. ഭാര്യ അഞ്ജലിയും വോട്ട് ചെയ്തു. മക്കളായ അര്‍ജുനും സാറയ്ക്കും ആദ്യ വോട്ടായിരുന്നു. 

ബാന്ദ്രയിലെ തന്നെ 283ാം ബൂത്തിലാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ വോട്ട് രേഖപ്പെടുത്തിയത്.

ജുഹുവിലാണ് ബച്ചന്‍ കുടുംബം വോട്ട് ചെയ്തത്. അമിതാഭ് ബച്ചന്‍, ജയാ ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍ എന്നിവര്‍ ഒരുമിച്ചെത്തിയാണ് വേട്ട് ചെയ്തത്.

കരീന കപൂറും വോട്ട് രേഖപ്പെടുത്തി.

ഖറിലാണ് കങ്കണ റണാവത്ത് വോട്ട് ചെയ്തത്. 

അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നേരിടുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി മുംബൈയിലെ വെര്‍സോവയിലാണ് വോട്ട് രേഖപ്പെടുത്തിയത്. 

ബിജെപിയുടെ മഥുര സ്ഥാനാര്‍ത്ഥി ഹേമാ മാലിനിയും മക്കളായ ഇഷ ഡിയോളും അഹാന ഡിയോളും വിലെ പാര്‍ലെയിലാണ് വോട്ട് ചെയ്തത്. 


മുംബൈയിലെ മലബാര്‍ ഹില്ലിലായിരുന്നു കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ വോട്ട് ചെയ്തത്. ഈ തെരഞ്ഞെടുപ്പ് ഇപ്പോളൊരു സുനാമി തെരഞ്ഞെടുപ്പ് ആയിരിക്കുന്നു. തെക്കും ഇന്ത്യയുടെ നാലു വശത്തും മോദി തരംഗം ആഞ്ഞടിക്കുകയാണ്. ഇക്കാലത്തെ ഏറ്റവും സമര്‍ത്ഥനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി- വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു