India

സച്ചിന്റെ മകളുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്: സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ പിടിയില്‍

സാറയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും എന്‍സിപി നേതാവ് ശരത് പവാറിനെതിരെ അപകീര്‍ത്തികരമായ ട്വീറ്റുകള്‍ പ്രചരിച്ചത് വന്‍ വിവാദമായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രശസ്ത ക്രിക്കറ്റ് താരം സചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറ തെണ്ടുല്‍ക്കറുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയ സംഭവത്തില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചീനിയര്‍ പിടിയില്‍. മുംബൈ സ്വദേശി നിതിന്‍ സിദോധിനെയാണ് അന്ധേരിയില്‍ നിന്നും പൊലീസ് അറസ്റ്റു ചെയ്തത്.

സാറയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും എന്‍സിപി നേതാവ് ശരത് പവാറിനെതിരെ അപകീര്‍ത്തികരമായ ട്വീറ്റുകള്‍ പ്രചരിച്ചത് വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് മക്കളായ സാറക്കും അര്‍ജുനും ട്വിറ്റര്‍ അക്കൗണ്ടുകളില്ലെന്നും അവരുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ പ്രചരിക്കുന്നുണ്ടെന്നും അറിയിച്ച് സച്ചിന്‍ രംഗത്തെത്തുകയായിരുന്നു. 

''എല്ലാവര്‍ക്കും അറിയാം ശരത് പവാറും എന്‍സിപിയുമാണ് മഹാരാഷ്ട്രയെ കൊള്ളയടിച്ചതെന്ന്. എന്നാല്‍ അദ്ദേഹം കേന്ദ്രത്തിലും ഇതുതന്നെയാണ് ചെയ്തതെന്ന് പലര്‍ക്കും അറിയില്ലായിരുന്നു''  മല്ല്യ നെയിംസ് പവാര്‍ എന്ന ഹാഷ്ടാഗില്‍ കഴിഞ്ഞ ഒക്‌ടോബറില്‍ സാറ തെണ്ടുല്‍ക്കര്‍ എന്ന അക്കൗണ്ടില്‍ ട്വീറ്റ് ചെയ്ത വരികളായിരുന്നു ഇത്. കൂടാതെ സാറയുടെ ചിത്രങ്ങളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT