തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ കെജരിവാള്‍ കുടുംബാംഗങ്ങളോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നു/പിടിഐ 
India

സത്യപ്രതിജ്ഞ ഞായറാഴ്ച; മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ എത്തും, തിരക്കിട്ട ചര്‍ച്ചകള്‍

ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനിയില്‍ ആയിരിക്കും സത്യപ്രതിജ്ഞ. ആരൊക്കെയായിരിക്കും മന്ത്രിമാര്‍ എന്നതില്‍ കൂടിയാലോചന തുടരുകയാണ്.

ആകെയുള്ള എഴുപതില്‍ 62 സീറ്റും നേടിയാണ്, കെജരിവാള്‍ ഭരണം നിലനിര്‍ത്തിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗം അരവിന്ദ് കെജരിവാളിനെ നേതാവായി തെരഞ്ഞെടുക്കും. ഇന്നു തന്നെ ലെഫ്റ്റനന്റ് ഗവര്‍ണറെ സന്ദര്‍ശിച്ച് കെജരിവാള്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചേക്കും.

ഇത്തവണ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് മന്ത്രിസഭയില്‍ ഇടം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തില്‍നിന്നു തിളങ്ങുന്ന ജയം നേടിയ അമാനത്തുല്ല ഖാന്‍, കല്‍ക്കാജിയില്‍നിന്നു ജയിച്ച അതിഷി, രാജേന്ദ്ര നഗറില്‍നിന്നു സഭയില്‍ എത്തിയ രാഘവ് ഛദ്ദ തുടങ്ങിയവര്‍ മന്ത്രിമാരായേക്കുമെന്നാണ് സൂചന. മനീഷ് സിസോദിയ തന്നെയായിരിക്കും സര്‍ക്കാരില്‍ രണ്ടാമന്‍. എന്നാല്‍ സിസോദിയയുടെ വകുപ്പു മാറാന്‍ ഇടയുണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്നു മനീഷ് സിസോദിയ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT