India

സഭാ സമ്മേളനം ബഹിഷ്‌കരിക്കുന്നു, ഒറ്റക്കെട്ടായി പ്രതിഷേധം കനപ്പിച്ച് പ്രതിപക്ഷം 

സഭാ സമ്മേളനം ബഹിഷ്‌കരിക്കുന്നു, ഒറ്റക്കെട്ടായി പ്രതിഷേധം കനപ്പിച്ച് പ്രതിപക്ഷം 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാര്‍ഷിക ബില്‍ പാസാക്കിയതിലും അതിനെതിരെ പ്രതിഷേധിച്ച അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതിലും പ്രതിഷേധിച്ച് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

രാവിലെ സഭ ചേര്‍ന്നയുടന്‍ സംസാരിച്ച ഗുലാം നബി ആസാദ് മൂന്നു നിബന്ധനകള്‍ മുന്നോട്ടുവച്ചു. താങ്ങുവിലയില്‍ താഴെ പണം കൊടുത്ത് സ്വകാര്യ കമ്പനികള്‍ കര്‍ഷകരില്‍നിന്നു ഉത്പന്നങ്ങള്‍ വാങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പുതിയ ബില്‍ വേണം, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ അനുസരിച്ച് താങ്ങുവില പ്രഖ്യാപിക്കണം, എട്ട് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം എന്നീ നിബന്ധനകളാണ് ഗുലാം നബി മുന്നോട്ടുവച്ചത്. ഇവ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് ഗുലാം നബി പറഞ്ഞു.

സഭയില്‍ സംഭവിച്ച കാര്യങ്ങള്‍ ആര്‍ക്കും സന്തോഷമുണ്ടാക്കുന്നതല്ല. ജനങ്ങള്‍ തെരഞ്ഞെടുത്തു സഭയില്‍ അയക്കുന്നവരുടെ ശബ്ദം കേള്‍ക്കപ്പെടേണ്ടതുണ്ട്- ഗുലാം നബി പറഞ്ഞു. തുടര്‍ന്നു പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ടു.

സഭ ബഹിഷ്‌കരിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് അധ്യക്ഷന്‍ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ഇത് ആദ്യമായല്ല സഭയില്‍ അംഗങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നതെന്ന് നായിഡു പറഞ്ഞു. താന്‍ ആര്‍ക്കും എതിരല്ല, അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തത് സന്തോഷത്തോടെയല്ല. അംഗങ്ങള്‍ ഖേദം പ്രകടിപ്പിക്കാന്‍ തയാറായാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യം ആലോചിക്കാമെന്ന് നായിഡു അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'നല്ലതാണ്, ചീത്തയാണ്, പകുതികൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

SCROLL FOR NEXT