India

സമാജ് വാദി പാര്‍ട്ടി ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ; മുലായം മെയിന്‍പുരിയില്‍

ആറ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉള്‍പ്പെടുന്ന പട്ടികയാണ് പുറത്തിറക്കിയിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ : ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാജ് വാദി പാര്‍ട്ടി ആദ്യസ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ആറ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉള്‍പ്പെടുന്ന പട്ടികയാണ് പുറത്തിറക്കിയിട്ടുള്ളത്. എസ് പി നേതാവും പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പിതാവുമായ മുലായംസിംഗ് യാദവ് മെയിന്‍പുരിയില്‍ മല്‍സരിക്കും. 


മുലായം ഇപ്പോള്‍ അസംഗഡില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. 2014 ലെ തെരഞ്ഞെടുപ്പില്‍ മുലായം മെയിന്‍പുരിയിലും അസംഗഡിലുമാണ് മല്‍സരിച്ചത്. നേരത്തെ 1996, 2004, 2009 തെരഞ്ഞെടുപ്പുകളില്‍ മുലായം മെയിന്‍പുരിയില്‍ നിന്നും ലോക്‌സഭാംഗമായി ജയിച്ചിരുന്നു.

അഖിലേഷ് യാദവിന്റെ ബന്ധു ധര്‍മ്മേന്ദ്ര യാദവ് ബദൗനില്‍ മല്‍സരിക്കും. എസ് പി നേതാവ് രാംഗോപാല്‍ യാദവിന്റെ മകന്‍ അക്ഷയ് ഫിറോസാബാദിലും ജനവിധി തേടും.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങൾ! വിഡിയോ വൈറൽ

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'