ചിത്രം: പിടിഐ 
India

സമൂഹ വ്യാപനത്തിന്റെ തോതറിയണം; കോവിഡ് ബാധയില്ലാത്ത മേഖലയിലും റാപ്പിഡ് ടെസ്റ്റിന് ഒരുങ്ങി കേന്ദ്രം

രാജ്യത്തെ കോവിഡ് ബാധയില്ലാത്ത മേഖലകളിലടക്കം റാപ്പിഡ് ടെസ്റ്റ് നടത്താനൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സമൂഹ വ്യാപനത്തിന്റെ തോതറിയാനാണ് നടപടി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധയില്ലാത്ത മേഖലകളിലടക്കം റാപ്പിഡ് ടെസ്റ്റ് നടത്താനൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സമൂഹ വ്യാപനത്തിന്റെ തോതറിയാനാണ് നടപടി. ഇതിനായി ചൈനയില്‍ നിന്ന് 44 ലക്ഷം പരിശോധാ കിറ്റുകള്‍ ഇറക്കുമതി ചെയ്യുന്നത് വേഗത്തിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍,സ്വകാര്യ മേഖകളിലായി 219 ലാബുകളാണ് രാജ്യത്തുള്ളത്. ഐസിഎംആറിന്റെ കണക്ക് പ്രകാരം കഴിഞ്ഞ അഞ്ചു ദിവസം പ്രതിദിനം നടത്തിയ ശരാശരി പരിശോധന  15,747 ആണ്. രാജ്യത്തെ പകുതി ജില്ലകള്‍ മാത്രമാണ് കോവിഡ് ബാധിത പ്രദേശങ്ങളുടെ പട്ടികയിലുള്ളത്. വിദേശത്തുനിന്നെത്തിയവര്‍, കുടിയേറ്റ തൊഴിലാളികള്‍, സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരെ കേന്ദ്രീകരിച്ചാണ് പരിശോധന. 

ചൈനയ്ക്ക് കരാര്‍ നല്‍കിയിരിക്കുന്ന 44 ലക്ഷം പരിശോധനാ കിറ്റുകള്‍ ഇനിയുമെത്തിയിട്ടില്ല. മുപ്പതിലേറെ ഇന്ത്യന്‍ കമ്പനികള്‍ക്കും കരാര്‍ നല്‍കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ അവസാനിക്കും മുന്പ് പരിശോധന വ്യാപകമാക്കുകയാണ് വെല്ലുവിളി. 

അതേസമയം, രാജ്യത്ത് കോവിഡ് മരണം 308 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 35 പേര്‍ മരിച്ചു. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9152 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 856 പേര്‍ രോഗമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു.

ലോക്ക്ഡൗണിന് മുമ്പ് 600 ഓളം പേര്‍ക്കാണ് രോഗബാധ ഉണ്ടായിരുന്നത്. എന്നാല്‍ മൂന്നാഴ്ച പിന്നിടുമ്പോള്‍ രോഗികളുടെ എണ്ണം പലമടങ്ങായി ഉയര്‍ന്നു. രാജ്യത്ത് പത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളുടെ എണ്ണം 86 ല്‍ നിന്ന് 126 ആയി ഉയര്‍ന്നു. പത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളുടെ എണ്ണം 199 ല്‍ നിന്ന് 228 ആയി വര്‍ധിച്ചു. അതേസമയം കഴിഞ്ഞദിവസങ്ങളേക്കാള്‍ രോ?ഗബാധിതരുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകുന്നതായി ആരോ?ഗ്യമന്ത്രാലയം സൂചിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

SCROLL FOR NEXT