India

സമൂഹ വ്യാപനമില്ലെന്ന് ആവർത്തിച്ച് ആരോ​ഗ്യ മന്ത്രാലയം; 170 ജില്ലകൾ തീവ്ര ബാധിത മേഖലകൾ; 24 മണിക്കൂറിനിടെ 38 മരണം

സമൂഹ വ്യാപനമില്ലെന്ന് ആവർത്തിച്ച് ആരോ​ഗ്യ മന്ത്രാലയം; 170 ജില്ലകൾ തീവ്ര ബാധിത മേഖലകൾ; 24 മണിക്കൂറിനിടെ 38 മരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ സമൂഹ വ്യാപനം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് രോഗ മുക്തരാകുന്നവരുടെ തോത് 11.41 ശതമാനമായി. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 38 പേരാണ് മരിച്ചത്. 1076 പേർക്ക് കൂടി രോ​ഗ ബാധ സ്ഥിരീകരിച്ചതായും ആരോ​ഗ്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കി

രാജ്യത്തെ 170 ജില്ലകൾ തീവ്ര ബാധിത മേഖലകളാണ്. 207 ജില്ലകളെ രോഗം പടരാൻ സാധ്യതയുള്ള സ്ഥലങ്ങളായി ഇപ്പോൾ തരം തിരിച്ചിട്ടുണ്ട്. തീവ്ര ബാധിത മേഖലകൾക്കായി ആരോഗ്യ മന്ത്രാലയം മാർഗ രേഖ പുറത്തിറക്കി. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഹെൽത്ത് സെക്രട്ടറിമാരുമായി ക്യാബിനെറ്റ് സെക്രട്ടറി ഇന്ന് ചർച്ച നടത്തിയിരുന്നു. 

കോവിഡ് പരിശോധന വ്യാപകമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. തീവ്ര ബാധിത മേഖലകളിലേക്ക് പുറത്തു നിന്നുള്ളവരുടെ പ്രവേശനം കൃത്യമായി നിരീക്ഷിക്കും. തീവ്ര ബാധിത മേഖലകളിലെ എല്ലാ വീടുകളിലെയും താമസക്കാരുടെ ആരോഗ്യ സ്ഥിതിയും രോഗ ലക്ഷണം ഉള്ള ആളുകളുടെ സാമ്പിളും പരിശോധിക്കും. 

കോവിഡ് ചികിത്സക്ക് മാത്രമായി പ്രത്യേകം ആശുപത്രി സ്ഥാപിക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുമായി ഇടപഴകിയ എല്ലാവരെയും കണ്ടെത്തണം. എല്ലാ ജില്ലകളിലും പ്രത്യേക നിരീക്ഷണം വേണം. ഏപ്രിൽ 20 വരെ കർശന നിയന്ത്രണം തുടരണം. ഹോട്ട് സ്‌പോട്ടുകളും ഗ്രീൻ സോണുകളും എല്ലാ ജില്ലകളിലും തരംതിരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

SCROLL FOR NEXT