India

സര്‍ക്കാര്‍ രൂപികരിക്കുമെന്ന് ബിജെപി; പാര്‍ലമെന്ററി പാര്‍ട്ടി യോഗം തുടങ്ങി

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപികരിക്കുമെന്ന് ബിജെപി - ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത്  പാര്‍ലമെന്ററി പാര്‍ട്ടി യോഗം തുടങ്ങി 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞടുപ്പില്‍ ബിജെപി വലിയ ഒറ്റകക്ഷിയായെങ്കിലും കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി ബിജെപി. കര്‍ണാടകയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ചചെയ്യുന്നതിനായി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഡല്‍ഹിയില്‍ തുടങ്ങി.അതേസമയം കര്‍ണാടകയിലെ ബിജെപി എംഎല്‍എമാരുടെ യോഗം നാളെ 10.30ന് ചേരും

അമിത് ഷാ, സുഷമാ സ്വരാജ് തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ 3 മണിക്ക് ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നെങ്കിലും അത് റദ്ദാക്കിയിരുന്നു. കര്‍ണാടകയില്‍ സ്വീകരിക്കേണ്ട കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനം മാറ്റിവെച്ചത്.

കര്‍ണാടകയില്‍ ബിജെപിക്ക് വലിയ വിജയം നല്‍കിയ വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചിരുന്നു. ബിജെപി സര്‍ക്കാരിന്റെ വികസനനയങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ വിജയമാണ് കര്‍ണാടകയിലുണ്ടായതെന്നും മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു. കോണ്‍ഗ്രസിലെയും ജെഡിഎസിലെയും അസംതൃപ്തരായ ഒരു കൂട്ടം എംഎല്‍എമാര്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം