India

സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ ഏഴാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത്‌ ഗര്‍ഭിണിയാക്കി; നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിച്ചു; ഒളിവില്‍

ഏഴാംക്ലാസ് വിദ്യാര്‍ഥിയെ രണ്ട് മാസം മുന്‍പാണ് അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


റായ്പൂര്‍: സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ പതിമൂന്ന് കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ചത്തീസ്ഗഡിലെ ജഷ്പൂര്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് സ്വകാര്യ ആശുപത്രിയിലെത്തിച്ച് അധ്യാപകന്‍ ഗര്‍ഭച്ഛിദ്രം നടത്തിയതായും പൊലീസ് പറയുന്നു.

കേസില്‍ കുറ്റാരോപിതനായ അധ്യാപകന്‍ റാഷിദ് ഖാന്‍ ഒളിവിലാണ്. ഇയാളുടെ സഹപ്രവര്‍ത്തകന്‍ സുഖ് ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.  സംഭവത്തിന് പിന്നാലെ ഹെഡ്മാസ്റ്റര്‍ ഉള്‍പ്പടെ നാല് ആധ്യാപകരെയും സ്‌കൂള്‍ സ്റ്റാഫിനെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കൂടാതെ വിദ്യാഭ്യാസവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

ഏഴാംക്ലാസ് വിദ്യാര്‍ഥിയെ രണ്ട് മാസം മുന്‍പാണ് അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഈ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്.  

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അധ്യാപകന്‍ അറിഞ്ഞതോടെ ഫെബ്രുവരി 22ന് സ്വകാര്യആശുപത്രിയിലെത്തിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയായിരുന്നു. ഇതിന് ആവശ്യമായ സഹായം ഒരുക്കിയത് ഇയാളുടെ സഹപ്രവര്‍ത്തകന്‍ സുഖ്‌ലാല്‍ ആയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !