ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. കൊറോണയെ ചെറുക്കാന്‍ 21 ദിവസത്തേക്ക് രാജ്യം അടച്ചിടാന്‍ തീരുമാനിച്ചതായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അടക്കം അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ജനജീവിതത്തെ ബാധിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ഓഫീസുകളും അടച്ചിടും. അവശ്യസേവനങ്ങള്‍ അല്ലാത്ത സംസ്ഥാന സര്‍ക്കാരിന്റെ ഓഫീസുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. ഇന്റര്‍നെറ്റ്, ബ്രോഡ്കാസ്റ്റിങ്, കേബിള്‍ ടി.വി., ഐ.ടി. മേഖലകള്‍ കഴിയുന്നതും വീട്ടില്‍നിന്ന് പ്രവര്‍ത്തിക്കുന്ന (വര്‍ക്ക് അറ്റ് ഹോം) രീതിയിലാക്കണം. സേവനമേഖലയും അടച്ചിടണം.
അതേസമയം പൊലീസ്, പ്രതിരോധ സേനകള്‍, ഇന്ധനവിതരണം, ദുരന്തനിവാരണം, ഊര്‍ജം, തപാല്‍ വിവര വിതരണം, മുന്നറിയിപ്പ് ഏജന്‍സികള്‍ എന്നിവയ്ക്ക് ലോക്ക് ഡൗണ്‍ നിയന്ത്രണം ബാധകമല്ല. സംസ്ഥാനങ്ങളില്‍ പൊലീസ്, ഹോംഗാര്‍ഡ്, പ്രാദേശിക സേന, അഗ്‌നിശമന സേന, ജയില്‍, ദുരന്തനിവാരണ സേന, ജില്ലാഭരണകൂടം, ട്രഷറി, ശുചീകരണം, വൈദ്യുതി, വെള്ളം എന്നിവയക്കും നിയന്ത്രണം ബാധകമല്ല. നഗരസഭകളില്‍ ശുചീകരണം, ജലവിതരണം എന്നിവയുമായി ബന്ധപ്പെട്ടവര്‍ മാത്രം പ്രവര്‍ത്തിക്കണം.
ബാങ്കുകള്‍, ഇന്‍ഷുറന്‍സ് ഓഫീസുകള്‍, എ.ടി.എം. എന്നിവയ്ക്ക് അടച്ചിടല്‍ ബാധകമല്ല. റേഷന്‍ കടകള്‍, പച്ചക്കറി വില്‍പ്പനക്കാര്‍, പാല്‍ പാലുത്പന്ന വിതരണക്കാര്‍, ഇറച്ചി-മീന്‍ വില്‍പ്പനക്കാര്‍ എന്നിവ പ്രവര്‍ത്തിക്കും. പെട്രോളിയം ഉത്പന്നങ്ങള്‍, പാചക വാതകം, സംഭരണ ശാലകള്‍, ഊര്‍ജ വിഭവം, മൂലധനകട വിപണികള്‍, ശീതീകരണ കേന്ദ്രങ്ങള്‍, സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ എന്നിവയ്ക്ക് നിരോധനം ബാധകമല്ല. അച്ചടി ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക് എന്നിവയ്ക്കും ലോക്ക് ഡൗണില്‍ ഇളവുണ്ട്. ഇവയ്ക്ക് പതിവുപോലെ പ്രവര്‍ത്തിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates