India

സഹോദരിക്കു നേര്‍ക്ക് മോശം കമന്റ്; ഇ-റിക്ഷ ഡ്രൈവറെ സഹോദരനും സുഹൃത്തും ചേര്‍ന്ന് അടിച്ചുകൊന്നു 

ജഗദീഷ് എന്ന 35കാരനായ ഇ-റിക്ഷ ഡ്രൈവറാണ് കൊല്ലപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സഹോദരിയുടെനേരെ മോശം കമന്റ് പറഞ്ഞ ഇലക്ട്രിക് റിക്ഷ ഡ്രൈവറെ സഹോദരനും സുഹൃത്തും ചേര്‍ന്ന് അടിച്ചുകൊന്നു. സൗത്ത്ഈസ്റ്റ് ഡല്‍ഹിയിലെ ജയ്പൂര്‍ പ്രവിശ്യയിലാണ് സംഭവം. ജഗദീഷ് എന്ന 35കാരനായ റിക്ഷ ഡ്രൈവറാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ആമിര്‍(24), സക്കിര്‍(19) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ആമിറിന്റെ സഹോദരിക്കുനേരെ മോശമായി കമന്റുകള്‍ പറഞ്ഞതിനാണ് ഇരുവരും ചേര്‍ന്ന് ജഗദീഷിനെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.

സഹോദരിയെ സന്ദര്‍ശിച്ച് മടങ്ങുംവഴി ജഗദീഷിനെ കണ്ട ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് ജഗദീഷിനെ ആമിറും സക്കീറും ചേര്‍ന്ന് മര്‍ദ്ദിച്ചു. അടികൊണ്ട് നിലത്തുവീണ ജഗദീഷിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിനു മുമ്പേ ജഗദീഷിന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'തന്ത്രങ്ങള്‍ കോടതിയോട് വേണ്ട ! തിങ്കളാഴ്ച ഹാജരാകണം, അല്ലെങ്കിൽ കടുത്ത നടപടി'; മുഹമ്മദ് ഹനീഷിന് ഹൈക്കോടതി മുന്നറിയിപ്പ്

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി