പ്രതീകാത്മക ചിത്രം 
India

സഹോദരിയുടെ ഭര്‍ത്താവിനെ കൊല്ലാന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മുംബൈ വരെ സഞ്ചരിച്ചു, ആസൂത്രണം പാളി; സ്വയം നിറയൊഴിച്ച് 32കാരന്‍

സഹോദരിയുടെ ഭര്‍ത്താവിനെ കൊല്ലാന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്ത് 32കാരന്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സഹോദരിയുടെ ഭര്‍ത്താവിനെ കൊല്ലാന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്ത് 32കാരന്‍. വെടിവെച്ച് കൊല്ലാനുളള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ ബടുകേശ്വര്‍ ത്രിലോക് തിവാരിയാണ് മരിച്ചത്. സഹോദരിയെയും ഭര്‍ത്താവിനെയും കാണാന്‍ മുംബൈയില്‍ എത്തിയതാണ് ബടുകേശ്വര്‍. സഹോദരിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് സംഭവം നടന്നത്.

മദ്യലഹരിയിലായിരുന്ന 32കാരന്‍ സഹോദരിയുടെ ഭര്‍ത്താവിന് നേരെ നിറയൊഴിച്ചു. വെടിയുണ്ടയില്‍ നിന്ന് ഒഴിഞ്ഞുമാറിയ ഭര്‍ത്താവ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഉടനെ സഹോദരി വന്ദനയെയും കൂട്ടി ഭര്‍ത്താവ് രോഹിത് വീട്ടില്‍ നിന്ന് പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു.ഇതിന് പിന്നാലെ വീട് അകത്തുനിന്ന് പൂട്ടി 32കാരന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സഹോദരിയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് വന്ദന രോഹിത്തിനെ വിവാഹം കഴിച്ചത്. കോടതിയുടെ സഹായത്തോടെ ആറുമാസം മുന്‍പായിരുന്നു വിവാഹം. തുടര്‍ന്ന് സഹോദരിയെ കാണാന്‍ എന്ന വ്യാജേന എത്തിയ ബടുകേശ്വര്‍ രോഹിത്തിനെ ആക്രമിക്കുകയായിരുന്നു.

മദ്യപിച്ചാണ് 32കാരന്‍ സഹോദരിയുടെ വീട്ടില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് സഹോദരി ഭക്ഷണം വിളമ്പി കൊടുത്തു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നതെന്നും പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി