India

സാനിറ്റൈസറില്‍ നിന്ന് മദ്യം നിര്‍മിച്ചു ; യുവാവ് അറസ്റ്റില്‍

72 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറില്‍ നിന്നാണ് രജ്പുത് മദ്യം നിര്‍മ്മിച്ചതെന്ന് പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: സാനിറ്റൈസറില്‍ നിന്ന് മദ്യം നിര്‍മിച്ച യുവാവ് അറസ്റ്റിലായി.  മധ്യപ്രദേശിലെ റൈസന്‍ ജില്ലയിലാണ് സംഭവം. ഇന്ദാല്‍ സിങ് രജ്പുത് എന്ന ബോറിയ ജഗിര്‍ ഗ്രാമവാസിയാണ് പിടിയിലായത്.

72 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറില്‍ നിന്നാണ് രജ്പുത് മദ്യം നിര്‍മ്മിച്ചതെന്ന് പൊലീസ് പറഞ്ഞു. അസാധാരണമായിട്ടാണ് ഇത്തരത്തിലൊരു സംഭവമെന്നും മധ്യപ്രദേശ് പൊലീസ് പറഞ്ഞു. ഹാന്‍ഡ് സാനിറ്റൈസറിലെ പ്രധാന ഘടകമാണ് ആല്‍ക്കഹോള്‍.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മദ്യശാലകള്‍ പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകായാണ്. കൊറോണയെ തുടര്‍ന്ന് ഉയര്‍ന്ന ഡിമാന്‍ഡുള്ള സാനിറ്റൈസറുകള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനത്തെ നിരവധി ഡിസ്റ്റിലറികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT