India

സാമ്പത്തിക തട്ടിപ്പു കേസ് : ഫറൂഖ് അബ്ദുള്ളയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു ; രാഷ്ട്രീയ വേട്ടയാടലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്

ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാനായിരുന്ന ഫറൂഖ് അബ്ദുള്ള 43 കോടി രൂപ ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : സാമ്പത്തിക തട്ടിപ്പുകേസില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ചോദ്യം ചെയ്തത്. 

ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാനായിരുന്ന ഫറൂഖ് അബ്ദുള്ള 43 കോടി രൂപ ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. ഈ കേസില്‍ ബാങ്ക് രേഖകളുടെ അടിസ്ഥാനത്തിലാണ് ശ്രീനഗറില്‍ വെച്ച് ഫറൂഖ് അബ്ദുള്ളയെ ഇ ഡി വീണ്ടും ചോദ്യം ചെയ്തത്. 

കേസില്‍ 2017 ലും ഫറൂഖ് അബ്ദുള്ളയെ ഇ ഡി ചോദ്യം ചെയ്തിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് 2002 മുതല്‍ 2011 വരെ ബിസിസിഐ 113 കോടി രൂപ ഗ്രാന്റായി നല്‍കിയിരുന്നു. 

ഇതില്‍ 43.69 കോടി രൂപ ഫറൂഖ് അബ്ദുള്ള ദുരുപയോഗം ചെയ്തുവെന്നാണ് കേസ്. ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ആരോപിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ആര് ഭരിക്കും; ഫലമറിയാം മിനിറ്റുകള്‍ക്കകം, ഒമ്പതു മണിക്ക് ട്രെന്‍ഡ് അറിയാം

Kerala Election Results 2026 Live: വോട്ടെണ്ണല്‍ തുടങ്ങി; നെഞ്ചിടിപ്പോടെ കേരളം

തപാല്‍ വോട്ടുകള്‍ 50 വീതം കെട്ടുകളാക്കി എണ്ണും, ഓരോ റൗണ്ടും പൂര്‍ത്തിയാകാന്‍ അര മണിക്കൂര്‍; ഏജന്റുമാര്‍ക്ക് ക്യൂആര്‍ കോഡ് പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്

പഞ്ചാബ് കിങ്‌സിന് രണ്ടാം തോല്‍വി; ഗുജറാത്തിന് നാല് വിക്കറ്റ് ജയം

'വീണ്ടും മുഖ്യമന്ത്രിയാകണം'; പിണറായി വിജയന്റെ പേരില്‍ വിഷ്ണുപൂജ വഴിപാട്

SCROLL FOR NEXT