ഫയല്‍ ചിത്രം 
India

സായുധ സേനയില്‍ ഒരു ലക്ഷത്തിലധികം ഒഴിവുകള്‍; ഉടന്‍ നികത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍

കേന്ദ്ര സായുധ സേനയില്‍ ഒരു ലക്ഷത്തിലധികം ഒഴിവുകള്‍ ഉണ്ടെന്ന്  കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര സായുധ സേനയില്‍ ഒരു ലക്ഷത്തിലധികം ഒഴിവുകള്‍ ഉണ്ടെന്ന്  കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍. ബിഎസ്എഫ്, സിആര്‍പിഎഫ് തുടങ്ങിയ കേന്ദ്ര സേനകളിലാണ് ഒഴിവുകള്‍. വിരമിക്കല്‍, രാജി, മരണം തുടങ്ങിയ കാരണങ്ങളാലാണ് വിവിധ തസ്തികകളില്‍ ഇത്രയുമധികം ഒഴിവു വന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ബിഎസ്എഫിലാണ് ഏറ്റവുമധികം ഒഴിവുകള്‍. 28,926 ഒഴിവുകളാണ് ബിഎസ്എഫില്‍ ഉളളതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. സിആര്‍പിഎഫാണ് തൊട്ടുപിന്നില്‍. 26,506 ഒഴിവുകളാണ് സിആര്‍പിഎഫിലുളളത്. സിഐഎസ്എഫ് 23906, എസ്എസ്ബി 18,643, ഐടിബിപി 5,784, അസം റൈഫിള്‍സ് 7328 എന്നിങ്ങനെയാണ് മറ്റു സുപ്രധാന സായുധ സേനകളിലെ ഒഴിവുകള്‍.

കോണ്‍സ്റ്റബിള്‍ തസ്തികയിലാണ് ഏറ്റവുമധികം ഒഴിവുകള്‍. ഒഴിവുകള്‍ നികത്താന്‍ നിലവില്‍ മെച്ചപ്പെട്ട സംവിധാനം ഉണ്ട്. നേരിട്ടുളള നിയമനം ഉള്‍പ്പെടെയുളള മാര്‍ഗങ്ങള്‍ തേടുമെന്നും നിത്യാനന്ദ് റായ് രേഖാമൂലം സഭയെ അറിയിച്ചു. എത്രയും വേഗം നിയമനം നടത്താനുളള നടപടികള്‍ സ്വീകരിക്കും. നിലവില്‍ 60000ലധികം കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍ നികത്തുന്നതിനുളള നടപടികള്‍ നടന്നുവരികയാണ്. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനിലൂടെ 2534 സബ് ഇന്‍സ്‌പെക്ടര്‍ ഒഴിവുകളും നികത്തും. അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയില്‍ ഒഴിവുളള 330 പോസ്റ്റുകള്‍ നികത്തുന്നതിനുളള നടപടികള്‍ യുപിഎസ്‌സി സ്വീകരിച്ചുവരുന്നതായും നിത്യാനന്ദ് റായി സഭയെ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT