India

സിക്കിമിനായി ഹംരോ സിക്കിം രാഷ്ട്രീയ പാര്‍ട്ടിയുമായി ബൈച്ചുങ് ബൂട്ടിയ

യുവജനങ്ങള്‍ക്കായിരിക്കും പ്രധാനമായും പ്രാധാന്യം നല്‍കുക. തീരുമാനം എടുക്കുന്നതില്‍ എല്ലാവരുടേയും ഉള്‍പ്പെടുത്തുമെന്നാണ് തനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയുന്നത്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍  ബൈച്ചുങ് ബൂട്ടിയ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഹംരോ സിക്കിം എന്നാണ് പാര്‍ട്ടിയുടെ പേര്. പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു പ്രഖ്യാപനം. 

ഹംരോ സിക്കിമിനെ സിക്കിമിലെ ജനതയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ ബൂട്ടിയ പറഞ്ഞു. യുവജനങ്ങള്‍ക്കായിരിക്കും പ്രധാനമായും പ്രാധാന്യം നല്‍കുക. തീരുമാനം എടുക്കുന്നതില്‍ എല്ലാവരുടേയും ഉള്‍പ്പെടുത്തുമെന്നാണ് തനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയുന്നത്. ബൂട്ടിയ മാധ്യമങ്ങളോട് പറഞ്ഞു. 

തൃണമൂല്‍ കോണ്‍ഗ്രസുമായി വഴി പിരിഞ്ഞ ശേഷം ഇന്നലെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യം ബൂട്ടിയ ഔദ്യോഗികമായി അറിയിച്ചത്. ഫുട്‌ബോള്‍ കളിയില്‍ നിന്നും വിരമിച്ച ശേഷം 2013 ല്‍ ആയിരുന്നു ബൂട്ടിയ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്നത്. എന്നാല്‍ ഫെബ്രുവരില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയായിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡാര്‍ജീലിങ് മണ്ഡലത്തില്‍ നിന്നും ബൂട്ടിയ ജനവിധി തേടിയിരുന്നുവെങ്കിലും കേന്ദ്രമന്ത്രിയും എം.പിയുമായ  എസ്.എസ് അലുവാലിയയോട് പരാജയപ്പെടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT