India

സിദ്ധരാമയ്യയുടെ തീരുമാനം ശരി; ബിജെപിയെ കൈവിട്ട് ലിംഗായത്ത് സന്യാസി

ലിംഗായത്ത് വിഭാഗത്തിനെ പ്രത്യേക മതമായി അംഗീകരിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണയ്ക്കാന്‍ ബിജെപിയോട് ആവശ്യപ്പെട്ട് ലിംഗായത്ത് സന്യാസി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: ലിംഗായത്ത് വിഭാഗത്തിനെ പ്രത്യേക മതമായി അംഗീകരിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണയ്ക്കാന്‍ ബിജെപിയോട് ആവശ്യപ്പെട്ട് ലിംഗായത്ത് സന്യാസി. ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി ലഭിക്കുന്നത് സമുദായത്തിന് ഗുണം ചെയ്യുമെന്ന് ചിത്രദുര്‍ഗയിലെ മുരുകരാജേന്ദ്രമഠം സന്യാസി ശിവമൂര്‍ത്തി മുരുക ശരനാരൂ വ്യക്തമാക്കി. ഇതോടെ കോണ്‍ഗ്രസിന്റെ നടപടി രാഷ്ട്രീയ ലക്ഷ്യം വച്ചുളളതാണെന്ന വാദം ഉയര്‍ത്തി സിദ്ധരാമയ്യക്ക് അനുകൂലമായ സാഹചര്യത്തെ മറികടക്കാന്‍ നീക്കം ആരംഭിച്ച ബിജെപി വെട്ടിലായി. 

ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് നല്‍കിയ നിവേദനത്തിലാണ് ശിവമൂര്‍ത്തി ഇക്കാര്യം ഉന്നയിച്ചത്. ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് സമുദായം പിളരാന്‍ ഇടയാക്കുമെന്നാണ് ആരോപണം. യഥാര്‍ത്ഥത്തില്‍ ഉപജാതികളായി വിഭജിച്ച് കിടക്കുന്ന വിഭാഗങ്ങളുടെയും ലിംഗായത്ത് ജീവിതരീതി പിന്തുടരുന്നവരുടെയും ഏകീകരണത്തിലേയ്ക്കാണ് ഇത് നയിക്കുകയെന്ന് ശിവമൂര്‍ത്തി ചൂണ്ടികാട്ടി.

ന്യൂനപക്ഷ പദവിയുമായി ബന്ധപ്പെട്ട് ലിംഗായത്ത്-വീരശൈവ വിഭാഗങ്ങള്‍ തമ്മിലുള്ള പോര് താല്ക്കാലികം മാത്രമാണ്. ഒരു ചെറിയ ന്യൂനപക്ഷം ഉയര്‍ത്തുന്ന വൈകാരിക പ്രകടനം ഉടന്‍ കെട്ടടങ്ങുമെന്നും ശിവമൂര്‍ത്തി ചൂണ്ടികാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്