India

സിപിഎം സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് രാഹുലിന്റെ പൊതുയോഗം ഇന്ന്

മധുരയിലെ സിപിഎം സ്ഥാനാര്‍ത്ഥി എസ് യു വെങ്കിടേശ്വന്റെ തെരഞ്ഞടുപ്പ് റാലിയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുക 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സിപിഎം സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വൈകീട്ട് മധുരയിലെ പൊതുറാലിയില്‍ പങ്കെടുക്കും, വൈകീട്ട് 5: 30നാണ് റാലി. യോഗത്തില്‍ ഇടതുനേതാക്കളും പങ്കെടുക്കും.പ്രചാരണത്തിനായി തമിഴ്‌നാട്ടിലെത്തുന്ന രാഹുല്‍ കൃഷ്ണഗിരിയിലെയും സേലത്തെയും തേനിയിലെയും റാലിയില്‍ പങ്കെടുക്കും.

മധുരയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് എസ് യു വെങ്കിടേശ്വനാണ്. എഐഎഡിഎംകെയിലെ വിവി രാജാണ് എതിരാളി. 27 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്റെ ആദ്യ തമിഴ്‌നാട് സന്ദര്‍ശനം കൂടിയാണിത്. പ്രകടന പത്രികയുടെ തമിഴ് പതിപ്പ് യോഗത്തില്‍ രാഹുല്‍ പ്രകാശനം ചെയ്യും. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിലാണ് കോണ്‍ഗ്രസും സിപിഎം ഉള്‍പ്പെടയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മത്സരിക്കുന്നത്. 

അതേസമയം, എന്‍ഡിഎയുടെ തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി മധുരയിലെത്തും. തേനി, ദിണ്ടിഗുള്‍, മധുര, വിരുദുനഗര്‍ എന്നിവടങ്ങളില്‍ നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രധാനമന്ത്രി സംസാരിക്കും. രാഹുല്‍ ഗാന്ധിയുടെയും നരേന്ദ്ര മോദിയുടേയും സന്ദര്‍ശനത്തിന്റെ ഭാഗമായി മധുര വിമാനത്താവളത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

'ഷൂട്ട് ചെയ്തതിൽ ഒരു മണിക്കൂറോളം കട്ട് ചെയ്തിട്ടുണ്ട്'; 'ആട് 3'യെക്കുറിച്ച് ധർമ്മജൻ ബോൾ​ഗാട്ടി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 615 lottery result

ആദ്യ ഇം​ഗ്ലീഷ് ഫുട്ബോളർ! ചാംപ്യൻസ് ലീഗിൽ പുതു ചരിത്രമെഴുതി ഹാരി കെയ്ൻ

ലക്ഷ്മി പ്രിയയ്ക്ക് പിന്നാലെ ഏറ്റുമാനൂര്‍ സ്ഥാനാര്‍ഥി വീണ നായര്‍ക്കും വോട്ടില്ല; ട്വന്റി ട്വന്റി പ്രതിസന്ധിയില്‍

SCROLL FOR NEXT