പ്രതീകാത്മക ചിത്രം 
India

സിബിഎസ്ഇ 10, 12 പരീക്ഷ 15,000 കേന്ദ്രങ്ങളില്‍; സാമൂഹ്യ അകലം ഉറപ്പുവരുത്തും

സിബിഎസ്ഇ 10, 12 പരീക്ഷ 15,000 കേന്ദ്രങ്ങളില്‍; സാമൂഹ്യ അകലം ഉറപ്പുവരുത്തും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ശേഷിച്ച പരീക്ഷകള്‍ പതിനയ്യായിരം കേന്ദ്രങ്ങളിലായി നടത്തുമെന്ന് മാനവ വിഭവശേഷി വകുപ്പു മന്ത്രി രമേശ് പൊഖ്രിയാല്‍. നേരത്തെ മൂവായിരം കേന്ദ്രങ്ങളിലായി പരീക്ഷ നടത്താനായിരുന്നു സിബിഎസ്ഇ തീരുമാനിച്ചിരുന്നത്.

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ലോക്ക് ഡൗണ്‍ മൂലം മാറ്റിവച്ച പരീക്ഷ ജൂലൈ ഒന്നു മുതല്‍ 15 വരെയാണ് നടത്തുക. സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിനാണ് പരീക്ഷ കൂടുതല്‍ കേന്ദ്രങ്ങളില്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. രാജ്യവ്യാപകമായി 15,000 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുക. ഇതുവഴി വിദ്യാര്‍ഥികള്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യുന്നത് ഒഴിവാക്കാനാവുമെന്നും മന്ത്രി അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് പഠിച്ച സ്‌കൂളുകളില്‍ തന്നെ പരീക്ഷ എഴുതാമെന്ന് നേരത്തെ സിബിഎസ്ഇ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൊറോണ കണ്ടയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാവില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

SCROLL FOR NEXT