പ്രതീകാത്മക ചിത്രം 
India

സി​നി​മാ തീ​യ​റ്റ​റു​ക​ളും ജി​മ്മു​ക​ളും തുറക്കുന്നു ?; ജൂലൈ 31 ന് ശേഷം പ്രവർത്തനാനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്

മു​തി​ര്‍​ന്ന​വ​രെ​യും കു​ട്ടി​ക​ളെ​യും സി​നി​മാ തി​യേ​റ്റ​റി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: കോവിഡ് രോ​ഗവ്യാപനത്തെത്തുടർന്ന് അടച്ചിട്ട  രാ​ജ്യ​ത്തെ സി​നി​മാ തീ​യ​റ്റ​റു​ക​ളും ജി​മ്മു​ക​ളും ജൂ​ലൈ 31ന് ​ശേ​ഷം തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യേ​ക്കു​മെ​ന്ന് സൂ​ച​ന. അ​തോ​ടൊ​പ്പം അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ തു​ട​ങ്ങു​ന്ന കാ​ര്യ​വും കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്നതായി റിപ്പോർട്ടുണ്ട്.

കർശന മാനദണ്ഡങ്ങളോടെയാകും ഇവയ്ക്ക് പ്രവർത്തിക്കാൻ അനുമതി നൽകുക.  മു​തി​ര്‍​ന്ന​വ​രെ​യും കു​ട്ടി​ക​ളെ​യും സി​നി​മാ തി​യേ​റ്റ​റി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ല. 15നും 50​നും ഇ​ട​യി​ലു​ള്ള​വ​ര്‍​ക്കു​ മാ​ത്ര​മാ​യി​രി​ക്കും അ​നു​മ​തി. നി​ശ്ചി​ത അ​ക​ലം​പാ​ലി​ച്ചാ​യി​രി​ക്ക​ണം തീ​യ​റ്റ​റി​ൽ ആ​ളു​ക​ളെ ഇ​രു​ത്താ​നെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

അ​തേ​സ​മ​യം, കോ​വി​ഡ് പ​രി​ശോ​ധ​ന നെ​ഗ​റ്റീ​വ് ആ​യ​വ​രെ മാ​ത്ര​മേ 31ന് ​ശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​വൂ​വെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ങ്കി​ല്‍ 48 മു​ത​ല്‍ 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ മാ​ത്ര​മേ വി​മാ​ന​ത്തി​ല്‍ യാ​ത്ര​ചെ​യ്യാ​നാ​കൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

'ലോകത്തിന് വേറെ പണിയുണ്ട്, ആളുകൾ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയല്ല; അവർക്ക് അവരുടേതായ ജീവിതമുണ്ട്'

മാർക്കറ്റിൽ നിന്ന് 'സ്വീറ്റ്സ്' വാങ്ങുമ്പോൾ ശ്രദ്ധിക്കണം, ഉത്സവകാലത്ത് ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ടിപ്സ്

ശബരിമലയിൽ 500 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ; വിരമിച്ച ഉദ്യോഗസ്ഥർക്ക് അവസരം, അപേക്ഷാ ഫോം ഇതാ...

തേയ്മാനത്തിന് നഷ്ടപരിഹാരം കുറയുമെന്ന ആശങ്ക വേണ്ട!, എന്താണ് സീറോ ഡിപ്രിസിയേഷന്‍ കാര്‍ ഇന്‍ഷുറന്‍സ്?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍