India

സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കില്ല

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി കേന്ദ്രകമ്മറ്റി. മത്സരിക്കണമെന്നുള്ള ബംഗാള്‍ ഘടകത്തിന്റെ തീരുമാനം കേന്ദ്രകമ്മറ്റി വോട്ടിനിട്ട് തള്ളി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി കേന്ദ്രകമ്മറ്റി. മത്സരിക്കണമെന്നുള്ള ബംഗാള്‍ ഘടകത്തിന്റെ തീരുമാനം കേന്ദ്രകമ്മറ്റി വോട്ടിനിട്ട് തള്ളി. നേരത്തെ യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന നിലപാടാണ് പിബിയും സ്വീകരിച്ചിരുന്നത്്.

പാര്‍ട്ടിയിലെ ബംഗാള്‍ ഘടകമാണ് യെച്ചൂരി കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. എന്നാല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ നിന്ന് വ്യതിചലിക്കേണ്ടതില്ലെന്ന നിലപാടാണ് പിബി കൈക്കൊണ്ടത്. ഇതിന് പിന്നാലെ രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് യെച്ചൂരി തന്നെ വ്യക്തമാക്കിയിരുന്നു. ത്‌ന്റെ നിലപാട് കേന്ദ്രകമ്മറ്റിയില്‍ വ്യക്തമാക്കുമെന്നും യെച്ചൂരി പറഞ്ഞിരുന്നു. എന്നാല്‍ യെച്ചൂരിയുടെ നിലപാടിനെ തള്ളി ബംഗാള്‍ ഘടകം യെച്ചൂരി മത്സരിക്കണമെന്നാവശ്യപ്പെടുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT