India

സീരിയല്‍ കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ചു, വീട്ടമ്മ മരിച്ചു; ഭര്‍ത്താവും കുഞ്ഞും ഗുരുതര നിലയില്‍

സീരിയല്‍ കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ചു, വീട്ടമ്മ മരിച്ചു; ഭര്‍ത്താവും കുഞ്ഞും ഗുരുതര നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ടെലിവിഷന്‍ സെറ്റ് പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവും ആറ് മാസം പ്രായമുള്ള കുഞ്ഞും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍.

ഒഡീഷയിലെ സുന്ദര്‍ഗഢ് ജില്ലയിലാണ് സംഭവം.  വെള്ളിയാഴ്ച സീരിയല്‍ കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിക്കുകയായിരുന്നു. ലഹന്ദബുഡ ഗ്രാമത്തിലെ ബോബിനായക് എന്ന വീട്ടമ്മയാണ് പൊള്ളലേറ്റു മരിച്ചത്. ഒപ്പം ഭര്‍ത്താവ് ദിലേശ്വര്‍ നായകും മകളുമുണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. 

മൂന്ന് പേര്‍ക്കും ഗുരുതര പൊള്ളലേറ്റിരുന്നു. ചില്ലുകള്‍ കുത്തിക്കയറിയുള്ള പരിക്കുമുണ്ട്. 

ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയ ശേഷമാണ്  രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആശുപത്രിയില്‍ എത്തിച്ച് അധികസമയമാകുമ്പോഴേക്കും ബോബി മരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

SCROLL FOR NEXT