India

സുപ്രിം കോടതി ഇനി തത്സമയം; കേസ് നടപടികളുടെ ലൈവ് സ്ട്രീമിങ്ങിന് അനുമതി

സുപ്രിം കോടതി ഇനി തത്സമയം; കേസ് നടപടികളുടെ ലൈവ് സ്ട്രീമിങ്ങിന് അനുമതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രിം കോടതിയിലെ നടപടികള്‍ ലൈവായി ജനങ്ങളെ കാണിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ അനുമതി. കോടതി നടപടികള്‍ ലൈവായി കാണിക്കുന്നത് സുതാര്യത ഉറപ്പുവരുത്തുമെന്ന് മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.

മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്, നിയമ വിദ്യാര്‍ഥി സ്‌നെഹില്‍ ത്രിപാഠി, സന്നദ്ധ സംഘടനയായ സെന്റര്‍ ഫൊര്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ സിസ്റ്റമിക് ചെയ്ഞ്ച് എന്നിവയാണ് കോടതി നടപടികളുടെ ലൈവ് സ്ട്രീമിങ്ങിനായി സുപ്രിം കോടതിയെ സമീപിച്ചത്. 

പരീക്ഷണാടിസ്ഥാനത്തില്‍ ലൈവ് സ്ട്രീമിങ് നടത്താവുന്നതാണെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചത്. വാദത്തിനിടെ കോടതി ഇതിന് അനുകൂലമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

പ്രധാന കേസുകളിലെ നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യാമെന്നു വ്യക്തമാക്കിയ കോടതി ഇതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT