India

സുമതലയ്ക്ക് പിന്തുണയുമായി ബിജെപി; ആശങ്കയില്‍ കോണ്‍ഗ്രസ്

സുമലതയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി മാണ്ഡ്യയില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്


ബാംഗളൂര്‍; മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുമലതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി. സുമലതയുടെ പ്രധാന എതിരാളികളായ കോണ്‍ഗ്രസിന് ബിജെപി നീക്കം തിരിച്ചടിയാവും. ഭര്‍ത്താവ് അംബരീഷിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മണ്ഡലത്തിന് അവകാശവാദം ഉന്നയിച്ച് സുമലത രംഗത്തെത്തിയിരുന്നു. എന്നാല്‍ അത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയാറാവാതെ ഇരുന്നതോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സുമലത മത്സര രംഗത്തേക്ക് ഇറങ്ങിയത്. 

കന്നഡ സിനിമ താരവും എച്ച. ഡി കുമാരസ്വാമിയുടെ മകനുമായി നിഖില്‍ ഗൗഡയാണ് സുമലതയുടെ എതിരാളി. സുമലതയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി മാണ്ഡ്യയില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. സുമലത വിജയിപ്പിച്ച് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് തിരിച്ചടി നല്‍കുന്നതിനായാണ് ബിജെപി പിന്തുണ പ്രഖ്യാപിച്ചത്. ബിജെപിയിലേക്കില്ലെന്ന് സമലത വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പിന്തുണ സ്വീകരിക്കും. കൂടാതെ കന്നഡ സിനിമ മേഖലയിലെ പ്രമുഖ താരങ്ങളും സമുലതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യഷ്, ദര്‍ശന്‍ എന്നിവരാണ് ഇപ്പോള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്‍കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍