India

സുഹൃത്തിനൊപ്പം ബീച്ചിലെത്തിയ യുവതിയെ സദാചാര പൊലീസ് ചമഞ്ഞ്‌ ബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റില്‍

യുവാവിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷം യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മാംഗളൂര്‍; സുഹൃത്തിനൊപ്പം ബീച്ചില്‍ എത്തിയ യുവതിയെ ആറംഗ സംഘം ബലാത്സംഗം ചെയ്തു. മാംഗളൂരുവിലെ ബെംഗരെ ബീച്ചിലാണ് സംഭവമുണ്ടായത്. സദാചാര പൊലീസ് ചമഞ്ഞെത്തിയ പ്രദേശവാസികളാണ് പീഡനം നടത്തിയത്. യുവാവിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷം യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബെംഗരെ സ്വദേശികളാണ് അറസ്റ്റിലായ ആറ് പേരും. ഇവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. 

കഴിഞ്ഞ ആഴ്ചയാണ് സംഭവമുണ്ടാകുന്നത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതിയും സുഹൃത്തും വൈകുന്നേരം ബീച്ചിലെത്തിയതായിരുന്നു. ഇതിനിടെയാണ് പ്രദേശവാസികളും മത്സ്യതൊഴിലാളികളുമായ ആറംഘസംഘം ഇവരെകാണുന്നത്. സദാചാര പൊലീസ് ചമഞ്ഞ് ചോദ്യം ചെയ്തതിന് ശേഷം യുവാവിനെ ക്രൂരമായി തല്ലിചതച്ചു. തുടര്‍ന്ന് ഇരുവരേയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോയി. യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. 

സംഭവത്തെക്കുറിച്ച് ഇരുവരും പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരേയും നേരില്‍ കാണുകയായിരുന്നു. ഇതിന് ശേഷമാണ് പരാതി നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം