India

സെപ്റ്റംബര്‍ ഒന്നുമുതല്‍ പുതിയ അധ്യയന വര്‍ഷം തുടങ്ങാം; മാര്‍ഗരേഖയുമായി യുജിസി

പ്രവേശനടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഓഗസ്റ്റില്‍ ക്ലാസ് തുടങ്ങാമെന്നും മാര്‍ഗരേഖയില്‍  പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:കോവിഡ്-19 വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും പ്രത്യേക സാഹചര്യത്തില്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) പുതിയ അധ്യയന വര്‍ഷത്തേക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. നിലവിലുള്ള വിദ്യാർഥികൾക്ക് ഓഗസ്റ്റ് ഒന്നുമുതലും പുതുതായി ചേരുന്നവര്‍ക്ക് സെപ്റ്റംബര്‍ ഒന്നുമുതലും അക്കാദമിക് സെഷന്‍ ആരംഭിക്കാന്‍ യുജിസി നിര്‍ദേശിച്ചു.

അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലായില്‍ നടത്താം. ഇടയിലുള്ള വിദ്യാര്‍ഥികളെ ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രൊമോട്ട് ചെയ്യുകയോ സാഹചര്യം മെച്ചപ്പെടുന്ന സംസ്ഥാനങ്ങളില്‍ ജൂലായില്‍ പരീക്ഷ നടത്തുകയോ ആവാം.

ആഴ്ചയില്‍ ആറ് പ്രവൃത്തിദിനങ്ങള്‍ വരെയാകാം. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെ ലോക്ക്ഡൗണ്‍ കാലത്തെ താമസ, യാത്രാ വിവരങ്ങള്‍ സര്‍വകലാശാലകള്‍ രേഖപ്പെടുത്തണം. എം.ഫില്‍., പിഎച്ച്.ഡി. വിദ്യാര്‍ഥികള്‍ക്ക് ആറ് മാസത്തേക്ക് കോഴ്‌സ് കാലാവധി നീട്ടി നല്‍കാം. വാചികപരീക്ഷ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്താമെന്നും യുജിസി മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

അതത് സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വിലയിരുത്തി സര്‍വകലാശാലകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളില്‍ ആവശ്യമായ മാറ്റംവരുത്താമെന്നും യുജിസി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT