India

സെര്‍വര്‍ തകരാര്‍ പരിഹരിച്ചു, വിമാനങ്ങള്‍ വൈകി ഓടും; എയര്‍ഇന്ത്യയെ മുള്‍മുനയില്‍ നിന്നത്‌ ആറുമണിക്കൂര്‍

മണിക്കൂറുകളോളം വിമാനസര്‍വീസുകള്‍ തടസ്സപ്പെടുന്നതിന് ഇടയാക്കിയ സെര്‍വര്‍ തകരാര്‍ എയര്‍ഇന്ത്യ പരിഹരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മണിക്കൂറുകളോളം വിമാനസര്‍വീസുകള്‍ തടസ്സപ്പെടുന്നതിന് ഇടയാക്കിയ സെര്‍വര്‍ തകരാര്‍ എയര്‍ഇന്ത്യ പരിഹരിച്ചു. എങ്കിലും ആഭ്യന്തര, രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഇന്ന് വൈകി മാത്രമേ ഓടാന്‍ സാധിക്കുകയുളളൂവെന്ന് എയര്‍ഇന്ത്യ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് എയര്‍ഇന്ത്യയുടെ വിമാനസര്‍വീസുകളെ സാരമായി ബാധിച്ച് സെര്‍വര്‍ തകരാറിലായത്. തുടര്‍ന്ന് മണിക്കൂറുകളോളമാണ് എയര്‍ ഇന്ത്യയുടെ ആഭ്യന്തര, രാജ്യാന്തര വിമാനസര്‍വീസുകള്‍ തടസ്സപ്പെട്ടത്. വിവിധ വിമാനത്താവളങ്ങളില്‍ നൂറുകണക്കിന് യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്. വിമാനത്താവളങ്ങളില്‍ ഇരിക്കാന്‍ പോലും സ്ഥലമില്ലാതെയാണ് യാത്രക്കാര്‍ ബുദ്ധിമുട്ട് നേരിടുന്നത്. 

പുലര്‍ച്ചെ 3.30നും 4.30നും ഇടയിലാണ് സെര്‍വര്‍ തകരാറിലായത്.ഇത് 8.45 വരെ തുടര്‍ന്നു. യാത്രക്കാരുടെ സേവനത്തിനായുളള എസ്‌ഐടിഎ സെര്‍വറാണ് പണിമുടക്കിയത്. പ്രശ്‌നം പരിഹരിച്ച് സെര്‍വര്‍ പൂര്‍വ്വസ്ഥിതിയിലാക്കിയതായി എയര്‍ ഇന്ത്യ സിഎംഡി അശ്വനി ലൊഹാനി അറിയിച്ചു. എന്നാല്‍ ഇതിന്റെ ഫലമായി ഇന്നു മുഴുവന്‍ സര്‍വീസുകള്‍ക്ക് വൈകി മാത്രമേ ഓടാന്‍ കഴിയുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി