പ്രതീകാത്മകചിത്രം 
India

'സൈഡ് ബിസിനസ്സാ'യി പെണ്‍വാണിഭം ; ഒരു പെണ്‍കുട്ടിക്ക് 60,000 രൂപ ; സെക്‌സ് റാക്കറ്റ് നടത്തി വന്ന സംവിധായകന്‍ അറസ്റ്റില്‍

പെണ്‍വാണിഭ സംഘത്തിന്റെ കയ്യില്‍ നിന്നും 18 ഉം, 25 ഉം വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : പെണ്‍വാണിഭ റാക്കറ്റ് നടത്തി വന്നിരുന്ന സിനിമയിലെ കാസ്റ്റിങ് സംവിധായകന്‍ അറസ്റ്റിലായി. ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടര്‍ നവീന്‍കുമാര്‍ പ്രേംലാല്‍ ആര്യയാണ് അറസ്റ്റിലായത്. മുംബൈ പൊലീസിലെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ചാണ് കാസ്റ്റിങ് ഡയറക്ടറെ പിടികൂടിയത്.

അജയ് ശര്‍മ്മ, വിജയ് എന്നീ സുഹൃത്തുക്കളുടെ സഹായത്തോടെ നഗരത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നവീന്‍കുമാര്‍ പെണ്‍വാണിഭ കേന്ദ്രം നടത്തി വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അടക്കമുള്ളവരെയാണ് പെണ്‍വാണിഭത്തിന് ഉപയോഗിച്ചിരുന്നത്.

നടിമാരെന്ന ലേബലില്‍ എത്തിക്കുന്ന ഒരു പെണ്‍കുട്ടിക്ക് 60,000 രൂപ വരെയാണ് നവീനും സംഘവും ഈടാക്കിയിരുന്നത്. സംഘത്തിന്റെ കയ്യില്‍ നിന്നും 18 ഉം, 25 ഉം വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായും സോഷ്യല്‍ സര്‍വീസ് ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ സന്ദേശ് രവാലെ പറഞ്ഞു.

നവീന്‍കുമാറിന്റെ പെണ്‍വാണിഭ റാക്കറ്റിനെക്കുറിച്ച് സൂചന കിട്ടിയതോടെ, രഹസ്യ കെണിയിലൂടെയാണ് സംഘത്തെ കുടുക്കിയതെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഒരു കസ്റ്റമര്‍ മുഖേന നവീന്‍ കുമാറിനെ ബന്ധപ്പെടുകയും, സിനിമാരംഗത്തുള്ള രണ്ട് പെണ്‍കുട്ടികളെ ആവശ്യപ്പെടുകയുമായിരുന്നു.

ഓരോ പെണ്‍കുട്ടിക്കും 60,000 രൂപയാണ് നവീന്‍കുമാര്‍ ആവശ്യപ്പെട്ടത്. കൂടാതെ ഹോട്ടലില്‍ അഡ്വാന്‍സായി റൂം ബുക്ക് ചെയ്യാനും ആവശ്യപ്പെട്ടു. ഇപ്രകാരം ചെയ്തതിന് പിന്നാലെ നവീന്‍ കുമാര്‍ പെണ്‍കുട്ടികളുമായി എത്തുകയും, പൊലീസ് മൂവരെയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നുവെന്നും ഇന്‍സ്‌പെക്ടര്‍ സന്ദേശ് രവാലെ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാരിന് നന്ദി.. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ'; ബജറ്റിനെ സ്വാ​ഗതം ചെയ്ത് മമ്മൂട്ടി

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി