India

സൈനികരുടെ അവധി റദ്ദാക്കി ; 137 യുദ്ധവിമാനങ്ങള്‍ ഇന്ന് അതിര്‍ത്തിയില്‍

അവധി റദ്ദാക്കി മടങ്ങിയെത്താന്‍ കര-നാവിക-വ്യാമസേന അംഗങ്ങള്‍ക്ക് കേന്ദ്രപ്രതിരോധ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ പാക് അതിര്‍ത്തിയില്‍ ശക്തിപ്രകടനത്തിനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. രാജസ്ഥാനിലെ പൊഖ്‌റാനില്‍ ഇന്ന് വ്യോമസേന നടത്തുന്ന അഭ്യാസപ്രകടനത്തില്‍ 137 യുദ്ധവിമാനങ്ങളും യാസുധ ഹെലികോപ്ടറുകളും അണിനിരക്കും. 

വായു ശക്തി എന്നു പേരിട്ട അഭ്യാസപ്രകടനങ്ങള്‍ നേരത്തെ നിശ്ചയിച്ചിരുന്നതാണെങ്കിലും ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുള്ള മുന്നറിയിപ്പ് കൂടിയാണ്. ഇതിനിടെ അവധി റദ്ദാക്കി മടങ്ങിയെത്താന്‍ കര-നാവിക-വ്യാമസേന അംഗങ്ങള്‍ക്ക് കേന്ദ്ര പ്രതിരോധ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം മിന്നലാക്രമണത്തിന് ഇന്ത്യ ഒരുങ്ങുന്നതായി അഭ്യൂഹമുണ്ട്. ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. സുരക്ഷാ ഏജന്‍സികളുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പ്രത്യേക ചര്‍ച്ചയും നടത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍