India

സൈനികരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു ; ഒരാള്‍ മരിച്ചു, 24 പേര്‍ക്ക് പരിക്ക്

ജമ്മു കശ്മീരിലെലെ ഖൂണ നാലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. റംബാനിലെ ഖൂണ നാലയിലാണ് അപകടമുണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെലെ ഖൂണ നാലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. റംബാനിലെ ഖൂണ നാലയിലാണ് അപകടമുണ്ടായത്. അര്‍ധ സൈനിക വിഭാഗമായ ഇന്തോ- തിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്‌സ് സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 

പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 പേരാണ് ബസിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ക്ക് പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. സൈനികരെ ഹെലികോപ്ടറുകളിലാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്.

ബനിലാല്‍ തുരങ്കത്തിലേക്ക് കടക്കുന്നതിന് മുന്‍പുള്ള പാതയാണ് റംബാനിലെ ഖൂണി നാല.  ഈ വളവില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണെന്നും നിരവധിപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'