India

സൈന്യം സഞ്ചരിച്ച ട്രക്ക് നൂറടി താഴ്ചയിലേക്ക് മറിഞ്ഞു: നാല് ജവാന്‍മാര്‍ക്ക് പരിക്ക്

ഹരിയാനയിലെ അംബാലയ്ക്കടുത്ത് ജിയോഗ് സബ്ഡിവിഷന് കീഴിലുള്ള ഝാക്രിയിലേക്ക് പോവുകയായിരുന്ന ജവാന്മാര്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 

Author : സമകാലിക മലയാളം ഡെസ്ക്

ഷിംല: ഇന്ത്യന്‍ പട്ടാളക്കാരുമായി പോയ ആര്‍മിയുടെ ട്രക്ക് നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് നാല് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഹിമാചലിലെ ഷിംല ജില്ലയിലാണ് സംഭവം. ഹരിയാനയിലെ അംബാലയ്ക്കടുത്ത് ജിയോഗ് സബ്ഡിവിഷന് കീഴിലുള്ള ഝാക്രിയിലേക്ക് പോവുകയായിരുന്ന ജവാന്മാര്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 

ഗാലുവിനും ലംബിധാറിനും ഇടയിലാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടവുമായി ബന്ധപ്പെട്ട് തിയോഗ് പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

'15 വര്‍ഷത്തിനിടെ ഏഴ് ദുരൂഹമരണങ്ങള്‍'; കൂടത്തില്‍ കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യസ്ഥന്‍ അറസ്റ്റില്‍

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ

'ക്യാപ്റ്റൻ ബവുമ' ഒടുവിൽ തോറ്റു! ഒസീസിന് കൂറ്റന്‍ ജയം

ആഗ്രഹിച്ച ഫോണ്‍ ഇഎംഐയില്‍ വാങ്ങാന്‍ പോകുകയാണോ?; കെണിയില്‍ നിന്ന് രക്ഷപ്പെടാം, എന്താണ് '2-6-10' റൂള്‍?