India

സോണിയ ഇത്തവണയും അങ്കത്തിനുണ്ട്; റായ്ബറേലിയില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന് സൂചന

യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ നിന്ന് തന്നെ ഇത്തവണയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന്‌സൂചന

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ നിന്ന് തന്നെ ഇത്തവണയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന്‌ സൂചന. രാഷ്ട്രീയ പ്രവേശനം നടത്തിയ മകള്‍ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി സോണിയ സീറ്റ് ഒഴിഞ്ഞ് നല്‍കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് പ്രിയങ്ക തന്നെ നിഷേധിച്ചതിന്റെ പശ്ചാതലത്തിലാണ് സോണിയ ഇത്തവണയും മത്സരിക്കുമെന്ന സൂചന കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്നത്. 

72വയസ്സുള്ള സോണിയ, ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2004മുതല്‍ സോണിയ പ്രതിനിധീകരിച്ചു വരുന്ന റായ്ബറേലിയും രാഹുല്‍ ഗാന്ധിയുടെ അമേഠിയും ഒഴികെയുള്ള മണ്ഡലങ്ങളില്‍ ബിഎസ്പി-എസ്പി സഖ്യം മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതും സോണിയ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാകാന്‍ ഇടയായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT