India

പന്നിപ്പടക്കം കടിച്ച പശു ചത്തു, വായ് തകര്‍ന്നു; പാലക്കാട് ആന ചരിഞ്ഞതിന് സമാനം

പൈനാപ്പിളില്‍ വച്ച സ്‌ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞതിന് സമാനമായ സംഭവം കര്‍ണാടകയില്‍

Author : സമകാലിക മലയാളം ഡെസ്ക്

മൈസൂരു: പൈനാപ്പിളില്‍ വച്ച സ്‌ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞതിന് സമാനമായ സംഭവം കര്‍ണാടകയില്‍.  മൈസൂരുവില്‍ സ്‌ഫോടകവസ്തു കടിച്ച പശു ദാരുണമായി ചത്തു. വായ് തകര്‍ന്നതാണ് കാരണം.

എച്ചഡി കോട്ടേ താലൂക്കില്‍ ബെട്ടഡബീഡു ഗ്രാമത്തില്‍ ഇന്നലെയാണ് സംഭവം. ആറു വയസുളള പശുവാണ് ദാരുണമായി ചത്തത്.  സ്‌ഫോടകവസ്തു കടിച്ച പശുവിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. കാട്ടുപന്നിയെ കൊല്ലാന്‍ വച്ച സ്‌ഫോടകവസ്തുവാണ് പശു കടിച്ചത്.

പുല്ലു തിന്നുന്നതിനിടെ അബദ്ധവശാല്‍ കാട്ടുപന്നിയെ കൊല്ലാന്‍ ഭക്ഷ്യവസ്തുവിന്റെ ഇടയില്‍ വച്ചിരുന്ന സ്‌ഫോകവസ്തുവില്‍ പശു കടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വായ് തകര്‍ന്നാണ് പശു ചത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT