India

സ്‌റ്റേഷനുകളിലെ ബുക്കിങ് കൗണ്ടര്‍ രണ്ടു ദിവസത്തിനകം; സര്‍വീസ് സെന്ററുകളിലൂടെ നാളെ മുതല്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാം

ജനറല്‍ കോച്ചുകള്‍ ഉണ്ടാവുമെങ്കിലും ഇവയിലും സീറ്റ് റിസര്‍വേഷന്‍ ഏര്‍പ്പെടുത്തും

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: സ്റ്റേഷനുകളിലെ കൗണ്ടറുകളിലുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം രണ്ടോ മൂന്നോ ദിവസത്തിനകം ഒരുക്കുമെന്ന് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍. 1.7 ലക്ഷം സര്‍വീസ് സെന്റുകളില്‍ നാളെ മുതല്‍ ടിക്കറ്റ് ബുക്കു ചെയ്യാനാവുമെന്ന് മന്ത്രി അറിയിച്ചു.

സ്‌റ്റേഷുകളിലെ കൗണ്ടറുകളിലൂടെയുള്ള ടിക്കറ്റ് ബുക്കിങ്ങിന് പ്രോട്ടോക്കോള്‍ തയാറാക്കി വരികയാണ്. രണ്ടോ മൂന്നോ ദിവസത്തിനകം ഇതു സജ്ജമാവും. സര്‍വീസ് സെന്ററുകളിലൂടെയുള്ള ബുക്കിങ് നാളെ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. 

രാജ്യത്ത് ജൂണ്‍ ഒന്നു മുതല്‍ പുനരാരംഭിക്കുന്ന ട്രെയിന്‍ സര്‍വീസുകളില്‍ യാത്ര റിസര്‍വ് ചെയ്തവര്‍ക്കു മാത്രമാണെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. ജനറല്‍ കോച്ചുകള്‍ ഉണ്ടാവുമെങ്കിലും ഇവയിലും സീറ്റ് റിസര്‍വേഷന്‍ ഏര്‍പ്പെടുത്തും. എസി, നോണ്‍ എസി ക്ലാസുകള്‍ ജൂണ്‍ ഒന്നിനു മുതല്‍ ഓടിത്തുടങ്ങുന്ന വണ്ടികളിലുണ്ടാവും.

ഇരുന്നൂറു ട്രെയിനുകളുടെ പട്ടികയാണ് റെയില്‍വേ പുറത്തുവിട്ടത്. ഇവയിലേക്കുള്ള ബുക്കിങ്ങിനു ഇന്നു തുടക്കമായി. നിലവില്‍ ഓണ്‍ലൈനിലൂടെ മാത്രമാണ് ബുക്കിങ്. ജനറല്‍ കോച്ചുകളിലെ ബുക്കിങ്ങിന് സെക്കന്‍ഡ് സിറ്റിങ്ങിന്റെ ചാര്‍ജ് ആണ് ഈടാക്കുക.

മുപ്പതു ദിവസം മുമ്പു വരെ ടിക്കറ്റ് ബുക്ക് ചെയ്യാനാവും. ആര്‍എസിയും വെയ്റ്റ് ലിസ്റ്റും ഉണ്ടാവുമെങ്കിലും കണ്‍ഫേംഡ് ടിക്കറ്റ് ഉള്ളവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ.

സ്‌റ്റേഷനുകളില്‍ ഭക്ഷണശാലകള്‍ തുറക്കാനും റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. പാഴ്‌സല്‍ മാത്രമാവും അനുവദിക്കുക.

കേരളത്തില്‍ കോഴിക്കോട് തിരുവനന്തപുരം, കണ്ണൂര്‍തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകള്‍ ജൂണ്‍ ഒന്നു മുതല്‍ സര്‍വീസ് നടത്തും. ഇതിന് പുറമെ, നിസാമുദ്ദീന്‍എറണാകുളം തുരന്തോ എക്‌സ്പ്രസ്, ഹസ്രത് നിസാമുദ്ദീന്‍ എറണാകുളം മംഗള എക്‌സ്പ്രസ്, മുംബൈതിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് എന്നിവയും സര്‍വീസ് നടത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

SCROLL FOR NEXT