India

'സ്ത്രീകളെ ആദരിക്കണം'; പെണ്‍മക്കളുടെ പേരുകള്‍ വീടിന് മുന്നില്‍ ഫലകങ്ങളില്‍ കൊത്തിവച്ച്  ഒരു നാട്

സ്ത്രീകളോടുളള ആദരസൂചകമായി ഉത്തര്‍പ്രദേശില്‍ നിരവധി വീടുകളുടെ മുന്നില്‍ പെണ്‍മക്കളുടെ പേര്

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: സ്ത്രീകളോടുളള ആദരസൂചകമായി ഉത്തര്‍പ്രദേശില്‍ നിരവധി വീടുകളുടെ മുന്നില്‍ പെണ്‍മക്കളുടെ പേര്. വീട്ടുപേര് രേഖപ്പെടുത്തിയിരിക്കുന്ന ഫലകങ്ങളിലാണ് പെണ്‍കുട്ടികളുടെ പേര് ഇടംപിടിച്ചത്. സ്ത്രീകളോട് സമീപനം മാറുന്നതിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പ് ആവിഷ്‌കരിച്ച പുതിയ പദ്ധതിയുടെ ഭാഗമായാണ് മാറ്റം.

മുസഫര്‍ നഗര്‍ ജില്ലയിലാണ് നിരവധി വീടുകളില്‍ വീട്ടുപേരിന്റെ സ്ഥാനത്ത് പെണ്‍കുട്ടിയുടെ പേര് ഇടംപിടിച്ചത്. ഏകദേശം 200ലധികം വീടുകളുടെ മുന്നിലാണ് പെണ്‍മക്കളുടെ പേര് പ്രദര്‍ശിപ്പിച്ചത്. വനിതാ ശിശു ക്ഷേമ വകുപ്പിന്റെ പുതിയ ക്യാംപെയ്‌ന്റെ ഭാഗമായാണ് വീട്ടുപേരുകളില്‍ മാറ്റം വന്നത്.

പെണ്‍മക്കളില്ലാത്ത കുടുംബങ്ങളില്‍ ഭാര്യമാരുടെ പേരാണ് നല്‍കിയത്. അമ്മമാരുടെ പേര് നല്‍കിയ കുടുംബങ്ങളും കൂട്ടത്തിലുണ്ട്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി മുന്നോട്ടുവെച്ച നിര്‍ദേശം നിരവധി വീടുകള്‍ ഏറ്റെടുക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ലിംഗസമത്വം ഉറപ്പാക്കുന്നതിന് പഞ്ചാബിലും ഹരിയാനയിലും നടപ്പാക്കിയ സമാനമായ പദ്ധതിയുടെ വിജയമാണ് ഉത്തര്‍പ്രദേശിലും പ്രാദേശിക ഭരണകൂടത്തെ ഇത് ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'