India

സ്ത്രീയുമായി പ്രണയബന്ധമുണ്ടെന്ന് ആരോപണം; സന്ന്യാസി സ്വന്തം ജനനേന്ദ്രിയം ഛേദിച്ചു

പ്രദേശവാസിയായ സ്ത്രീയുമായി ബന്ധപ്പെടുത്തി 28കാരനായ സന്ന്യാസിയെ ഒരു സംഘം ആളുകള്‍ പരിഹസിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇദ്ദേഹം ഇപ്പോള്‍ ബാംനയിലെ ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ബാംന: സ്ത്രീയുമായി പ്രണയത്തിലാണെന്ന ആരോപണം ഉയര്‍ന്നതില്‍ മനം നൊന്ത് സന്ന്യാസി സ്വന്തം ജനനേന്ദ്രിയം ഛേദിച്ചു. ഉത്തര്‍പ്രദേശിലെ ബാംന ജില്ലയിലാണ് സംഭവം. ശത്രുക്കള്‍ തനിക്കെതിരെ നടത്തുന്ന അപവാദപ്രചരണങ്ങളുടെ ഭാഗമാണ് ഇതെന്നും ആരുമായും പ്രണയബന്ധമില്ലെന്നും തെളിയിക്കുന്നതിനാണ് മദാനി ബാബ ഈ സാഹസത്തിന് മുതിര്‍ന്നതെന്ന് പൊലീസ് അറിയിച്ചു.

പ്രദേശവാസിയായ സ്ത്രീയുമായി ബന്ധപ്പെടുത്തി 28കാരനായ സന്ന്യാസിയെ ഒരു സംഘം ആളുകള്‍ പരിഹസിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇദ്ദേഹം ഇപ്പോള്‍ ബാംനയിലെ ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

'കഥ കേട്ട് നമ്മൾ ചിരിച്ച് തീർന്നാലും സലിമിന്റെ ചിരി തീരില്ല; അദ്ദേഹത്തിന് ഇനിയും സിനിമകൾ ചെയ്യാമായിരുന്നു'

ചർമസംരക്ഷണം ഒരു തെറാപ്പിയാക്കാം, സന്തോഷം ഇരട്ടിയാക്കുമെന്ന് പഠനം