India

സ്ഥലവും സമയവും പറയൂ, ഞങ്ങള്‍ വരാം; ബിജെപിയെ വെല്ലുവിളിച്ച് സത്യരാജ് 

തമിഴ് ജനതയ്ക്ക് പെരിയാര്‍ ഒരു പേരോ, പ്രതിമയോ, ജഡമോ, മാംസമോ മാത്രമല്ല. തമിഴ് ജനതയുടെ ഹൃദയത്തില്‍ വാഴുന്ന മഹാനാണ് അദ്ദേഹം.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ബിജെപിയെ നിശിതമായി വിമര്‍ശിച്ച് നടന്‍ സത്യരാജ്. 'സമയവും സ്ഥലവും പറഞ്ഞാല്‍ ഞങ്ങള്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാര്‍' ബിജെപിക്കെതിരെ സത്യരാജ് തുറന്നടിച്ചു.

തമിഴ് ജനതയ്ക്ക് പെരിയാര്‍ ഒരു പേരോ, പ്രതിമയോ, ജഡമോ, മാംസമോ മാത്രമല്ല. തമിഴ് ജനതയുടെ ഹൃദയത്തില്‍ വാഴുന്ന മഹാനാണ് അദ്ദേഹം. 'പെരിയാര്‍ ഒരു തത്വശാസ്ത്രമാണ്, തൊഴിലാളികളുടെ മോചനത്തിനായുളള പ്രത്യയശാസ്ത്രമാണ'് -  സത്യരാജ്  അനുസ്മരിച്ചു.

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന വിവാദ പരാമര്‍ശം നടത്തിയ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് സത്യരാജ് ആവശ്യപ്പെട്ടു. സ്ത്രികളുടെ മോചനത്തിനും അന്ധവിശ്വാസകള്‍ക്കുമെതിരെയും പൊരുതിയ മഹദ് വ്യക്തിത്വമാണ് അദ്ദേഹമെന്നും സിനിമയില്‍ പെരിയാറിന്റെ വേഷമിട്ട സത്യരാജ് ഓര്‍മ്മിച്ചു.

നേരത്തെ കോണ്‍ഗ്രസ് നേതാവും സിനിമ താരവുമായിരുന്ന ഖുശ്ബുവും ബിജെപിയെ വെല്ലുവിളിച്ച് രംഗത്തുവന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോള്ളൂം; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?