India

സ്മാര്‍ട്‌ഫോണ്‍ നല്‍കാന്‍ വിസമ്മതിച്ചു; സുഹൃത്തിനെ കൊന്ന് കത്തിച്ച 19കാരന്‍ അറസ്റ്റില്‍ 

മകനെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ്‌ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തവെയാണ് കൊലപാകം പുറത്തുവന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദ്രാബാദ്: സ്മാര്‍ട്‌ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നതിനെതുടര്‍ന്ന് സുഹൃത്തിനെ കൊന്ന് കത്തിച്ച 19കാരന്‍ അറസ്റ്റില്‍. പ്രേംസാഗര്‍ ആണ് അറസ്റ്റിലായ 19കാരന്‍. പ്രേം എന്ന 17കാരനാണ് കൊല്ലപ്പെട്ടത്. 

ബൈക്കില്‍ ഒരു യാത്ര പോയിവരാം എന്നുപറഞ്ഞാണ് പ്രേംസാഗര്‍ സുഹൃത്തിനെ ഒപ്പം കൂട്ടിയതെന്ന് പൊലീസ് പറഞ്ഞു. ബൈക്കില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിയശേഷം പ്രേമിനെ മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട് നിലത്തുവിണ പ്രേമിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 

ഇരുവരും ഒരേ സ്ഥലത്ത് താമസിക്കുന്നവരാണ്. മുമ്പൊരിക്കല്‍ പ്രേമിന്റെ കൈവശമുണ്ടായിരുന്ന സ്മാര്‍ട്‌ഫോണ്‍ പ്രേംസാഗര്‍ ആവശ്യപ്പെട്ടിരുന്നെന്നും ഇത് നല്‍കാത്തതിന്റെ പകയാണ് കൊലപാതകത്തിലെത്തിയതെന്നും പൊലീസ് പറയുന്നു. മകനെ കാണാനില്ലെന്ന് പറഞ്ഞ് പ്രേമിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തവെയാണ് കൊലപാകം പുറത്തുവന്നത്. ഐപിസി 302,364,201 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കെസെടുത്തിട്ടുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും